LATEST
8.366 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

ആലുവ: റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ 8.366 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂഷിദബാദ് ജലംഗി സ്വദേശി യാരുദീൻ ഷേഖ് (58) അറസ്റ്റിലായി. കൂടെയുണ്ടായിരുന്ന മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു.ആർ.പി.എഫ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് ജോൺ, കെ. സുരേന്ദ്രൻ, വിഹാൻ, പ്രിവന്റീവ് ഓഫീസർ ടി.എസ്. പ്രതീഷ്, ശ്യാം കുമാർ, ജിജോ അശോക്, വിജി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Source link

