74 വർഷങ്ങൾ പിന്നിട്ട യാത്രയിൽ സഫലമായി ഈ നാടക ജീവിതം

തിരുവനന്തപുരം : വെങ്ങാനൂർ കോളിയൂർ കടവിൻമൂലയിലെ വീടായ പ്രസാദത്തിലിരുന്ന് കള്ളിച്ചെല്ലമ്മ സിനിമയെ നാടകമാക്കുന്ന തിരക്കിലാണ് 87-ാം വയസിലും ആർ.എസ്.മധു. 74 വർഷത്തിനിടെ 6000 നാടക വേദികൾ. രചന,സംവിധാനം,അഭിനയം,ചമയം… എല്ലാം നിർവഹിക്കുംനാടകരംഗത്ത് മൂന്നാം തലമുറയ്ക്കൊപ്പമാണ് യാത്ര . അച്ഛൻ നെല്ലിമൂട് രാമകൃഷ്ണ പിള്ള വെങ്ങാനൂരിലെ പ്രശസ്ത നാടകപ്രവർത്തകനായിരുന്നു. 13-ാം വയസിൽ അച്ഛനൊപ്പം ചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ നാടകത്തിൽ ചമയത്തിന്റെ ഭാഗമായി അരങ്ങേറ്റം. കൈനിക്കര പദ്മനാഭപിള്ള,വീരരാഘവൻ നായർ,ടി.എൻ.ഗോപിനാഥൻ നായർ,ടി.ആർ.സുകുമാരൻ നായർ,തിക്കുറിശ്ശി എന്നിങ്ങനെ നീളുന്നു സമകാലികർ. അദ്ധ്യാപകനായി ജോലി ലഭിച്ചെങ്കിലും നാടകത്തെ കൈവിട്ടില്ല. വെങ്ങാനൂർ ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി വിരമിച്ച മധു നാടകരംഗത്തും അദ്ധ്യാപകന രംഗത്തും ഒരുപോലെ പ്രതിഭതെളിയിച്ചു. അയ്യങ്കാളിയുടെ ഡോക്യുമെന്ററിയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ,സംസ്ഥാന, പുരസ്ക്കാരങ്ങൾ ലഭിച്ച ഇദ്ദേഹത്തെ തേടി മികച്ച അദ്ധ്യാപകനുള്ള ദേശീയ,സംസ്ഥാന പുരസ്ക്കാരങ്ങളുമെത്തിയിട്ടുണ്ട്.തിരുവനന്തപുരം കല നാടകവേദിയുടെ സ്ഥാപകനാണ്. പുരാണ,ചരിത്ര,സാമൂഹ്യ നാടകങ്ങളെല്ലാം ഒരുപോലെ വഴങ്ങും.സെനറ്റ് ഹാളിലുണ്ട്
ആ ചിത്ര പെരുമ
Source link


