LATEST

63 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി പിടിയിൽ


നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 63 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി രാമകൃഷ്ണൻ അറസ്റ്റിലായി. ഇയാളുടെ ബാഗിനുള്ളിലെ പ്രത്യേക അറയിൽ നിന്ന് അമേരിക്കൻ ഡോളറും യൂറോയുമാണ് കണ്ടെടുത്തത്. പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു.


Source link

Related Articles

Back to top button