LATEST

വർക്കല: സി.പി.എം നേതാവിൻ്റെ മകൾ ബി.ജെ.പി സ്ഥാനാർത്ഥി 


സ്മിത സുന്ദരേശൻ സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗംബി.ഡി.ജെ.എസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചാണ് സ്മിതാ സുന്ദരേശനെ സ്ഥാനാർത്ഥിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സ്മിത സ്ഥാനം രാജി വച്ചാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം സി.പി.എം സ്ഥാനാർത്ഥി അഡ്വ.വി.ജോയി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്മിതാ സുന്ദരേശനും പിതാവ് സുന്ദരേശനും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സ്മിത ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. തുടർന്ന് സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇത് രഹസ്യമാക്കി വച്ചതോടെ സ്മിതയുടെ സ്ഥാനാർത്ഥിത്വം വിസ്മയമായി.പറഞ്ഞു.


Source link

Back to top button