LATEST

50 വർഷത്തെ അവഗണന മാറണം; ഗുരുവായൂരിൽ വിവാദ ഫ്ലക്‌സുമായി എൻഡിഎ സ്ഥാനാർത്ഥി


തൃശൂർ: ഗുരുവായൂരിൽ വിവാദഫ്ലക്സുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്‌ണൻ. 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എംഎൽഎമാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നതാണ് ഫ്ലക്‌സ്. ’50 വർഷത്തെ അവഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട്’ എന്നാണ് ഫ്ലക്‌സിലുള്ളത്. ഗുരുവായൂരിലെ രാഷ്‌ട്രീയ കുത്തക അവസാനിപ്പിക്കണമെന്നും എങ്കിൽ മാത്രമെ മേഖലയിൽ വികസനം സാദ്ധ്യമാകുവെന്നുമാണ് വിഷയത്തിൽ ഗോപാലകൃഷ്‌ണന്റെ പ്രതികരണം. ‘ഗുരുവായൂരിലെ കുത്തക അവസാനിപ്പിക്കണം. കുത്തക നിലനിൽക്കുന്നതുകൊണ്ടാണ് ഇവിടെ വികസനം ഇല്ലാത്തത്. ഗുരുവായൂരിൽ വരുന്ന ആളുകൾ ചാവക്കാട് കടപ്പുറത്തേക്കുകൂടി വന്നാൽ ടൂറിസ്റ്റ് ഹബായി ഇവിടം മാറും. അങ്ങനെയുണ്ടായാൽ ചാവക്കാട് സ്വദേശികൾ വലിയ പ്രയോജനമാകും. എന്തുകൊണ്ടാണ് നിരന്തരമായി ജയിക്കുന്ന, കുത്തക തുടർന്നുകൊണ്ടിരിക്കുന്ന ആളുകൾ ഇതൊന്നും ശ്രദ്ധിക്കാത്തത്’- ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു.


Source link

Back to top button