CINEMA

50 കോടി ക്ളബിൽ തായ് കിഴവി


രാധിക ശരത് കുമാർ ടൈറ്റിൽ റോൾ അവതരിപ്പിച്ച തായ് കിഴവി റിലീസ് ചെയ്ത പത്തു ദിവസത്തിനകം ആഗോളതലത്തിൽ 50 കോടി ക്ളബിൽ ഇടം നേടി. രാധികയുടെ വേറിട്ട ലുക്കിനെയും അസാധാരണ പ്രകടനത്തെയും വാഴ്ത്തുകയാണ് തമിഴ് സിനിമാലോകവും പ്രേക്ഷകരും. ആദ്യദിവസം 2.65 കോടി നേടി. രണ്ടാം ദിവസം മുതൽ കളക്ഷനിൽ വൻവർദ്ധന ഉണ്ടായി. നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ ആണ്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മാണം.അതേസമയം തായ് കിഴവി വമ്പൻ വിജയം നേടുമ്പോൾ രാധിക ശരത്കുമാറിന്സമ്മാനമായി സുഹാസിനി വരച്ചുനൽകിയ തായ് കിഴവിയുടെ ചിത്രം ശ്രദ്ധ നേടുന്നു. ഈ സന്തോഷം രാധിക ശരത്കുമാർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.


Source link

Related Articles

Back to top button