5 വർഷം, ഒരു ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം: മന്ത്രി രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി പി.രാജീവ്. ഇതിൽ 27,158 കോടി സംരംഭകവർഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയും 15,000 കോടി മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. മിക്ക പദ്ധതികളുടെയും നിർമ്മാണം ആരംഭിച്ചു. ബാക്കിയുള്ളവ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ കേരളത്തിന് ലഭിച്ചു. അത് യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നു.
കേരളത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അഞ്ചുവർഷം സാക്ഷ്യം വഹിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയിൽ രാജ്യത്ത് തുടർച്ചയായി ഒന്നാമതെത്താൻ കേരളത്തിനായി.
Source link



