test del 2

5 പേർ കൊല്ലപ്പെട്ടു, വിമാനവും ഹെലികോപ്ടറും തകർത്തു; സൈനികനെ രക്ഷിക്കവേ യുഎസിന് പ്രഹരംനൽകിയെന്ന് ഇറാൻ


ടെഹ്‌റാൻ: ഇറാൻ വെടിവെച്ചുവീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിൽനിന്ന് പുറത്തുചാടിയ സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുഎസിന് കനത്തപ്രഹരം എൽപിച്ചെന്ന അവകാശവാദവുമായി ഇറാൻ. തങ്ങൾ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും കൊല്ലപ്പെടുകയും വിമാനവും ഹെലികോപ്ടറുകളും ഉൾപ്പെടെയുള്ളവ തകർക്കുകയും ചെയ്തുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.ഇറാൻ സായുധസേനയുടെ കേന്ദ്ര ആസ്ഥാനമായ ഖതം അൽ അൻബിയയുടെ വക്താവാണ് സൈനികനെ രക്ഷിക്കാനുള്ള യുഎസ് നീക്കത്തെ ഇറാൻ പ്രതിരോധിച്ചതിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. ഇസ്ഫഹാന് തെക്കുവെച്ച് നടത്തിയ ആക്രമണത്തിൽ സി 130 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും വീഴ്ത്തിയെന്നാണ് ഇറാൻ പറയുന്നത്. ഇസ്രയേലിന്റെ ഒരു ഡ്രോണും വെടിവെച്ചുവീഴ്ത്തിയതായി ഇറാൻ അവകാശപ്പെടുന്നു.വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനമായ എഫ് 15 ഇ ഈഗിൾ സ്‌ട്രൈക്‌സിനെ ഇറാൻ വെടിവെച്ച് വീഴ്ത്തിയത്. പൈലറ്റും വെപ്പൺസ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇതിലൊരാൾ രക്ഷപ്പെട്ടെങ്കിലും രണ്ടാമനെ കാണാതാവുകയായിരുന്നു.ഇറാൻ അധികൃതരുടെ പിടിയിൽ പെടാതെ ഒളിച്ചിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെയാണ് യുഎസ് രക്ഷിച്ചത്. ഇദ്ദേഹത്തെ ഇറാനിൽനിന്ന് പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. സൈനികനെ കണ്ടെത്തിയതും അദ്ദേഹത്തെ തിരികെയെത്തിച്ചതും സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരണം നൽകുകയും ചെയ്തിരുന്നു.


Source link

Back to top button