Site icon onlinekeralanews.com

അരങ്ങേറ്റത്തിൽ ‘ആറാടി’ മാനവ് സുതാർ! 6 വിക്കറ്റുമായി അഫ്ഗാനിസ്ഥാനെ ചുരുട്ടികെട്ടി; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്, അഫ്‌ഗാന് ഫോളോ ഓൺ


മുല്ലൻപുർ ∙ അരങ്ങേറ്റ മത്സരം കളിച്ച ഇടംകൈ സ്പിന്നർ മാനവ് സുതാറിന്റെ ‘ആറാട്ടിൽ’ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ ലീഡ് നേടി ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ 152 റൺസിന് ഓൾഔട്ടായി. ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങ് നിരയെ തകർത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 412 റൺസ് ലീഡു നേടി. ആദ്യ ഇന്നിങ്സസ് ഇന്ത്യ, 8ന് 564 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാൻ ഫോളോഓൺ ചെയ്യാൻ നിർബന്ധിതരായി. റൺസ് 118ൽ നിൽക്കെ അസ്മത്തുള്ള ഒമർസായ് (0) ആണ് ആദ്യം വീണത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ താരം ക്ലീൻ ബോൾഡാകുകയായിരുന്നു. പിന്നാലെ ഷറഫുദ്ദീൻ അഷ്‌റഫ് (11), റഹ്മത്ത് ഷാ (60), മുഹമ്മദ് സലീം സഫി (0) എന്നിവരെ മാനവ് വീഴ്ത്തി. സിയാവുർ റഹ്മാൻ ഷെരീഫിയെ (0) വാഷിങ്ടൻ കൂടി വീഴ്ത്തിയതോടെ അഫ്ഗാൻ ഇന്നിങ്സിന് അന്ത്യമായി.നേരത്തേ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചറികളും ഋഷഭ് പന്ത് (81), വാഷിങ്ടൻ സുന്ദർ (52) എന്നിവരുടെ അർധസെഞ്ചറികളും ഉൾപ്പെടെ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. അഫ്ഗാനിസ്ഥാൻ പേസർ മുഹമ്മദ് സലിം 6 വിക്കറ്റ് നേടി.


Source link
Exit mobile version