Site icon onlinekeralanews.com

സഞ്ജുവോ അഭിഷേക് ശർമയോ പുറത്തിരിക്കട്ടെ! വൈഭവിന്റെ അരങ്ങേറ്റം വൈകിക്കരുതെന്ന് സുനിൽ ഗാവസ്കർ


മുംബൈ∙ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ട്വന്റി20 ടീമിൽ അരങ്ങേറാൻ ഉടൻ അവസരമൊരുക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവും ഇടം പിടിച്ചിരുന്നു. ഐപിഎലിൽ തകർത്തുകളിച്ച താരം 776 റണ്‍സുമായി ഓറഞ്ച് ക്യാപ് വിജയിച്ചതോടെയാണ് വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഓപ്പണർമാരായി സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യമുണ്ടെങ്കിലും വൈഭവിനെ കളിപ്പിക്കാൻ വൈകരുതെന്നാണ് ഗാവസ്കറുടെ നിലപാട്.വൈഭവിന് തുണയായി താരത്തിന്റെ പിതാവ് സഞ്ജീവും ശ്രീലങ്ക, അയർ‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഉണ്ടാകും. വൈഭവിന്റെ പിതാവിനെയും വിദേശത്തെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ബിസിസിഐയാണ്. പുതിയ സാഹചര്യം വൈഭവ് പരിചയപ്പെട്ടുവരുന്നതുവരെ പിതാവും താരത്തിനൊപ്പം തുടരുമെന്നാണു വിവരം. ജൂൺ ഒൻപതിന് ദാംബുള്ളയിലാണ് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ പോരാട്ടം. ഇന്ത്യ എ ടീമിന്റെ എല്ലാ മത്സരങ്ങളിലും കൗമാരതാരം കളിച്ചേക്കും.


Source link
Exit mobile version