Site icon onlinekeralanews.com

‘രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിയത് പോരേ?’ രജത് പാട്ടിദാറിനെ ടീമിലെടുക്കാത്തത് വിശദീകരിച്ച് അഗാർക്കർ


മുംബൈ ∙ പ്രതിഭകളുടെ ധാരാളിത്തം മൂലം അർഹതപ്പെട്ടവർക്ക് പലപ്പോഴും അവസരങ്ങൾ ലഭിക്കാത്ത അവസ്ഥയാണ് ഇന്ത്യൻ ക്രിക്കറ്റിൽ. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരെ ഉൾപ്പെടുത്തി തന്നെ പ്ലേയിങ് ഇലവനുകൾ സൃഷ്ടിക്കാമെന്ന അവസ്ഥ. അങ്ങനെയൊരു പ്ലേയിങ് ഇലവനുണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ ആരാകും? സംശയമെന്ത്, ഐപിഎലിൽ തുടർച്ചയായ രണ്ടു തവണ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) കിരീടത്തിലേക്കു നയിച്ച രജത് പാട്ടിദാർ തന്നെ. എന്നാൽ അയർലൻഡ് – ഇംഗ്ലണ്ട് പര്യടനത്തിനും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ പാട്ടിദാറിനു സ്ഥാനമുണ്ടായിരുന്നില്ല. ‘‘ഞങ്ങൾ ഒരുപാട് താരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഈ 15 പേർ ടീമിൽ ഉണ്ടാകാൻ അർഹരാണെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യയിൽ മികച്ച കളിക്കാർ ഒരുപാടുണ്ട്. ടീമിലേക്ക് നേരിട്ട് നടന്നു കയറാൻ ശേഷിയുള്ള ഒട്ടേറെ പേരുണ്ട്, എന്നാൽ നിലവിൽ കളിക്കുന്നവരും അവരുടെ പരമാവധി നന്നായി കളിക്കുന്നുണ്ട്. ഞങ്ങൾ ഒരു നല്ല ടീമിനെയാണ് തിരഞ്ഞെടുത്തതെന്ന് കരുതുന്നു. എപ്പോഴും ചില താരങ്ങൾക്ക് അവസരം നഷ്ടപ്പെടും. എന്നാൽ ഞങ്ങൾ നല്ലൊരു ടീമിനെയാണ് തിരഞ്ഞെടുത്തത്, ഇതിൽ ഞങ്ങൾ സന്തുഷ്ടരാണ്.’’– ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അഗാർക്കർ പറഞ്ഞുഅയർലൻഡ്/ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, ഹർഷിത് റാണ, രവി ബിഷ്ണോയ്  


Source link
Exit mobile version