ശ്രേയസ് അന്നേ പറഞ്ഞു, ‘സർ, ഞാൻ ഇതു തെളിയിക്കും’! പിന്നെ സംഭവിച്ചത് അദ്ഭുതങ്ങൾ, വീണ്ടും ഉണ്ടാകുമോ ആ ‘കെമിസ്ട്രി’?

∙ ടീം ഇന്ത്യ രണ്ടു ട്വന്റി20 ലോകകപ്പുകളിൽ മുത്തമിടുന്നത് കണ്ട്, കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്ന ഒരു താരമുണ്ട്. ഫോമില്ലായ്മ കൊണ്ടോ, വിവാദങ്ങൾ കൊണ്ടോ ആയിരുന്നില്ല അദ്ദേഹം പുറത്തിരുന്നത്, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര സമവാക്യങ്ങളിൽ എവിടെ പ്രതിഷ്ഠിക്കണം എന്നറിയാത്ത ഒരു ആശയക്കുഴപ്പം കൊണ്ടായിരുന്നു. എന്നാൽ എല്ലാ കാത്തിരിപ്പുകൾക്കും ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ ചരിത്രം പിറന്നിരിക്കുന്നു. ലോകകപ്പ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് വെറുമൊരു തിരിച്ചുവരവ് മാത്രമല്ല, പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ബിസിസിഐയുടെ വാർഷിക കരാർ വരെ നഷ്ടപ്പെട്ട (2024ൽ) ഒരു താരം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ കഥയാണ്.ക്യാപ്റ്റനെന്ന നിലയിൽ 101 മത്സരങ്ങളിൽ നിന്ന് 54.45% വിജയശരാശരി ശ്രേയസിനുണ്ട്. കുറഞ്ഞത് 50 മത്സരങ്ങളിലെങ്കിലും ടീമിനെ നയിച്ച ക്യാപ്റ്റന്മാരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശരാശരികളിൽ ഒന്നാണിത്. ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റനായ പാറ്റ് കമ്മിൻസ് പോലും 2022ൽ കെകെആറിൽ ശ്രേയസിന് കീഴിൽ കളിച്ചപ്പോൾ പറഞ്ഞത്, ‘ശ്രേയസ് എവിടെ പന്തെറിയാൻ ആവശ്യപ്പെട്ടാലും ഞാൻ അവിടെ എറിയാൻ തയാറാണ്’ എന്നാണ്. അത്രത്തോളം ബഹുമാനം സഹതാരങ്ങളിൽ നിന്ന് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.∙ അവഗണനകളും തിരിച്ചടികളും 2025ലെ ഐപിഎൽ ലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ശ്രേയസിനെ സ്വന്തമാക്കിയത്. അന്ന് ഡൽഹി ക്യാപിറ്റൽസ്, കെകെആർ, പഞ്ചാബ് എന്നിവടങ്ങളിൽ ശ്രേയസിനൊപ്പം പ്രവർത്തിച്ച റിക്കി പോണ്ടിങ് പറഞ്ഞത് ഇങ്ങനെയാണ്, ‘ഞങ്ങൾക്ക് കൂളായ ഏറ്റവും മികച്ച ഒരു ക്യാപ്റ്റനെ വേണമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ആളെ കിട്ടി.’ ∙ പോരായ്മകളെ കരുത്താക്കിയ താരം ശ്രേയസ് അയ്യരെ വർഷങ്ങളായി വേട്ടയാടിയിരുന്ന ഒന്നായിരുന്നു‘ഷോർട്ട് ബോൾ’ കളിക്കുന്നതിലെ പോരായ്‌മ. ലോകത്തെ ഒട്ടുമിക്ക ബോളർമാരും അദ്ദേഹത്തിനെതിരെ ഈ തന്ത്രം പ്രയോഗിച്ചു. എന്നാൽ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകാൻ ശ്രേയസ് കഠിനമായി ശ്രമിച്ചു. ബിസിസിഐ വാർഷിക കരാർ പിൻവലിച്ചപ്പോൾ കെകെആർ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനോട് ശ്രേയസ് പറഞ്ഞു, ‘സർ, ഞാൻ ഇത് തെളിയിക്കും.’
Source link
