LATEST

436 പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം #കെ.എം.എം.എൽ പെൻഷൻ പ്രായം 60


തിരുവനന്തപുരം: 436 പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ താത്കാലിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ നിയമനം നടത്തുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II താത്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത പഞ്ചായത്തുകളിലാണിത്.പബ്ലിക്ക് സർവീസ് കമ്മിഷനിൽ 35 തസ്തികകൾ സൃഷ്ടിക്കും. ജോയിന്റ് സെക്രട്ടറി – 1, അണ്ടർ സെക്രട്ടറി – 3, സെക്ഷൻ ഓഫീസർ – 6, അസിസ്റ്റന്റ് – 18, സിസ്റ്റം മാനേജർ, നെറ്റ് വർക്ക് എൻജിനിയർ, സിസ്റ്റം അനലിസ്റ്റ് – 1 വീതം, അസിസ്റ്റന്റ് ഹാർഡ് വെയർ എൻജിനിയർ, സെക്യൂരിറ്റി ഗാർഡ് (ദിവസ വേതനം) – 2 വീതം എന്നിങ്ങനെയാണ് തസ്തികകൾ.ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു.എൽ.ബി.എസ് എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് എ.ഐ.സി.ടി.ഇ എഴാം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി.


Source link

Related Articles

Back to top button