കൽപ്പറ്റ: പനിയും ഛർദ്ദിയും പിടിപ്പെട്ട നാൽപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. വയനാട് ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണോ വൈറൽ പനിയാണോ എന്നതിൽ സ്ഥിരീകരണമായില്ല. വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Source link
NEWS

