Site icon onlinekeralanews.com

രണ്ട് ഐപിഎൽ മത്സരങ്ങൾ കളിച്ച മലയാളി താരത്തിന് തീവില! തകർത്തടിച്ച കെ.എൽ. രാഹുലിനെ വാങ്ങാൻ ആളില്ല, കാരണം ഇതാണ്


ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ രണ്ടു മത്സരങ്ങൾ മാത്രം കളിച്ച മലയാളി താരം കരുൺ നായർ കർണാടകയിലെ മഹാരാജ ട്രോഫി താരലേലത്തിലെ വിലയേറിയ താരം. ആഭ്യന്തര ക്രിക്കറ്റിൽ കർണാടയ്ക്കു വേണ്ടി കളിക്കുന്ന കരുണിനെ മംഗളൂരു കോസ്റ്റൽ കിങ്സ് 18 ലക്ഷം രൂപയ്ക്കാണു വാങ്ങിയത്. ജൂൺ 20 മുതൽ ജൂലൈ 12 വരെ മൈസുരു, ഹുബ്ബള്ളി, ബെംഗളൂരു എന്നീ വേദികളിലാണ് ടൂർണമെന്റ് നടക്കുക. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന രവിചന്ദ്രൻ സ്മരണിലെ ശിവമൊഖ യോദ്ധാസ് 15.75 ലക്ഷം രൂപയ്ക്കും വാങ്ങി.ഇന്ത്യൻ ടീമിന് പരമ്പരകളുള്ളതിനാൽ ആരെങ്കിലും വാങ്ങിയാലും രാഹുലിന് കർണാടക ലീഗ് പൂർണമായും നഷ്ടമാകും. 14 കോടിക്ക് ഡൽഹി ക്യാപിറ്റൽസിനു വേണ്ടി ഐപിഎൽ‍ കളിച്ച രാഹുൽ, 14 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറി ഉൾപ്പടെ 593 റൺസാണ് അടിച്ചെടുത്തത്. കർണാടക ലീഗിലെ വിലയേറിയ താരമായ കരുൺ നായർ രണ്ട് ഐപിഎല്‍ മത്സരങ്ങളിൽനിന്ന് സ്കോർ ചെയ്തത് 18 റൺസായിരുന്നു. ഐപിഎലിൽ തിളങ്ങിയ മനീഷ് പാണ്ഡെയെ 12.75 ലക്ഷത്തിനും മക്നെയിൽ നോറോണയെ 12.25 ലക്ഷത്തിനും ഗുൽബർഗ മിസ്റ്റിക്സ് സ്വന്തമാക്കി. മുൻ ഇന്ത്യൻ ഓപ്പണർ മയങ്ക് അഗർവാള്‍ 11.50 ലക്ഷത്തിന് ഹുബ്ലി ടൈഗേഴ്സിലും കളിക്കും.


Source link
Exit mobile version