Site icon onlinekeralanews.com

കാർട്ടൂൺ കണ്ട് ഇഷ്ടമുള്ളതെല്ലാം കഴിച്ച് അവൻ സിക്സറുകൾ തൂക്കുന്നു: വൈഭവിനെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ


ലണ്ടന്‍∙ ചെറു പ്രായത്തിൽ തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചാ വിഷയമായ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ‍ ക്യാപ്റ്റൻ മൈക്കൽ വോൺ. വലിയ തയാറെടുപ്പുകളൊന്നുമില്ലാതെയാണ് വൈഭവ് കളിക്കാനിറങ്ങുന്നതെന്ന് മൈക്കല്‍ വോൺ ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി. ‘‘കഴിഞ്ഞ ആഴ്ച ഞാൻ മുംബൈയിലുണ്ടായിരുന്നു. രാജസ്ഥാൻ മുംബൈയ്ക്കെതിരെ കളിക്കുകയാണ്. പ്ലേഓഫിലെത്താൻ അവർക്കു വിജയം നിർണായകമാണ്. യശസ്വി ജയസ്വാൾ എന്നോടു വന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഈ കുട്ടി വന്നു. അവന്റെ കളി കാണുന്നതിൽ സന്തോഷമുണ്ടെന്നു ഞാൻ പറഞ്ഞു.’’ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് വൈഭവ് ഇനി കളിക്കുക. അയർലൻ‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും വൈഭവ് കളിച്ചേക്കുമെന്നു വിവരമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് പുരസ്കാരവും സ്വന്തമാക്കിയാണ് വൈഭവ് സീസൺ അവസാനിപ്പിച്ചത്. 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ 776 റൺസാണു നേടിയത്.


Source link
Exit mobile version