വിരാട് കോലി പുറത്ത്, രോഹിത്തിന്റെ കാര്യം സംശയം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പകരം മലയാളി താരം?

മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്നു സൂപ്പർ താരം വിരാട് കോലി പുറത്ത്. ബിസിസിഐവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. പേശിവലിവിനെ തുടർന്നാണ് കോലിയെ ടീമിൽനിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐവൃത്തം പറഞ്ഞു. ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച താരം, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.അതേസമയം, മറ്റൊരു സൂപ്പർ താരം രോഹിത് ശർമയും പരമ്പരയിൽ കളിക്കുന്ന കാര്യം സംശയമാണ്. താരത്തെ ടീമിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമത തെളിയിച്ചെങ്കിൽ മാത്രമേ പരിഗണിക്കൂ. താരത്തോട് ബെംഗളൂരുവിലെ സെന്റർ ഫോർ എക്സ്‌ലൻസിൽ റിപ്പോർട്ട് ചെയ്യാൻ ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. താരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും സൂചനയുണ്ട്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന കോലിക്കും രോഹിത്തിനും ഏകദിന പരമ്പരകളിലെ പ്രകടനം നിർണായകമാണ്. പകരം ആര് ? ഏകദിന ടീമിൽനിന്നു പുറത്തായ വിരാട് കോലിക്കു പകരം ആരു ടീമിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഐപിഎലിൽ തിളങ്ങിയ മലയാളി താരം ദേവ്‌ദത്ത് പടിക്കൽ, സായ് സുദർശൻ എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. രോഹിത്ത് ശർമ ഇല്ലെങ്കിൽ പകരക്കാരനായി യശസ്വി ജയ്‍സ്വാളിനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണെ ഏകദിനത്തിലേക്കു പരിഗണിക്കാനും ചെറിയ സാധ്യത നിലനിൽക്കുന്നു.
Source link
