Site icon onlinekeralanews.com

സഞ്ജുവിനു വേണ്ടി വാദിച്ച് ഗംഭീർ, ശ്രേയസ്സ് മതിയെന്ന് അഗാർക്കർ; വരുമോ ആ താരത്തിന്റെ സർപ്രൈസ് എൻട്രി? പരിഗണനയിൽ ഇവർ


മുംബൈ ∙ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്റ്റൻ ആരാകും? നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നീക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്തെ ചർച്ച ഇതാകും. ഐപിഎൽ സീസണിന്റെ തുടക്കം മുതൽ പരന്ന ആഭ്യൂഹങ്ങളാണ് സീസൺ അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ യാഥാർഥ്യമായത്. സൂര്യകുമാറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കുമെന്ന് ബിസിസിഐ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും അടുത്തവൃത്തങ്ങൾ കൃത്യമായ സൂചന നൽകി കഴിഞ്ഞു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പുതിയ നായകന്റെ കീഴിലാകും ഇറങ്ങുക. അടുത്ത സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.പ്രായവും ട്വന്റി20 ടീമിലെ സ്ഥിരതയുമാണ് തിലക് വർമയ്ക്ക് അനുയോജ്യമായ ഘടകങ്ങൾ. പുതിയ ക്യാപ്റ്റൻ 2028 ട്വന്റി20 ലോകകപ്പിലും ആ വർഷം നടക്കുന്ന ഒളിംപിക്സിലും ഇന്ത്യയെ നയിക്കേണ്ടയാളാണ്. ദീർഘകാലത്തേയ്ക്ക് ഒരു ക്യാപ്റ്റൻ മതിയെന്നു തീരുമാനിച്ചാൽ തിലകിനായിരിക്കും സാധ്യത കൂടുതൽ. ഇന്ത്യ എ ടീമിന്റെ നായകനായ തിലകിനെ നിയോഗിച്ചതും നേതൃപാടവം വിലയിരുത്താൻ വേണ്ടി തന്നെയാണ്. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവരുടെ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകം. ട്വന്റി20 ലോകകപ്പ് ഹീറോയായ മലയാളി താരം സഞ്ജു സാംസനെ ക്യാപ്റ്റനാക്കണം എന്ന നിലപാടിലാണ് ഗംഭീർ എന്നാണ് സൂചന. ഐപിഎലിൽ നിലവിൽ ക്യാപ്റ്റൻ അല്ലെങ്കിലും രാജസ്ഥാൻ റോയൽസിനെ അഞ്ച് വർഷം നയിച്ച്, ഫൈനൽ വരെ എത്തിച്ചതിന്റെ ക്യാപ്റ്റൻസി മികവ് സഞ്ജുവിനുണ്ട്. എന്നാൽ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനു തിരിച്ചടി. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനും സ്ഥിരതയില്ലായ്‌മയാണ് വെല്ലുവിളി. ഇടവേളയ്ക്കു ശേഷം ടീമിലെത്തി താരത്തിന് ഉടൻ നായകപദവി നൽകുന്നതിലും എതിർപ്പുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേലിനെ പരിഗണിക്കാൻ വിദൂര സാധ്യത മാത്രമാണുള്ളത്. ഐപിഎലിൽ ബാറ്റിങ്ങിൽ മിന്നുംപ്രകടനം കാഴ്‌ചവയ്ക്കുകയും ഗുജറാത്ത് ടൈറ്റൻസ് ഫൈൻ വരെ എത്തിക്കുകയും ചെയ്ത ശുഭ്മൻ ഗില്ലിനെ ട്വന്റി20 ടീമിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധ്യതയില്ല.


Source link
Exit mobile version