അവിടെയും ‘നോ രക്ഷ’, സൂര്യകുമാർ യാദവ് വീണ്ടും ‘ഫ്ലോപ്’; ശ്രേയസ്സ് അയ്യരും വീണു, വീഴ്ത്തിയത് ചെന്നൈ താരം

മുംബൈ∙ ട്വന്റി20 ലോകകപ്പ് നേടിയിട്ടും, ഐപിഎൽ സീസൺ അവസാനിച്ചിട്ടും ബാറ്റിങ്ങിൽ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ‘കഷ്ടകാലം’ അവസാനിക്കുന്നില്ല. മുംബൈ ടി20 ലീഗിലൂടെ ഫോമിലേക്ക് തിരിച്ചെത്താമെന്ന സൂര്യകുമാറിന്റെ പ്രതീക്ഷകൾക്ക് ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടിയേറ്റു. ലീഗിൽ ട്രയംഫ് നൈറ്റ്‌സ് താരമായ സൂര്യകുമാറിന് ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നോർത്ത് മുംബൈ പാന്തേഴ്‌സിനെതിരെയുള്ള ഈ സീസണിലെ ആദ്യ മത്സരത്തിൽ 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ട്രയംഫ് നൈറ്റ്‌സ് പിന്തുടർന്നത്. എന്നാൽ 11 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 19 റൺസ് മാത്രമെടുത്ത സൂര്യകുമാർ യാദവ് പുറത്തായി. ട്രയംഫ് നൈറ്റ്സ് ബോളർ രാഹുൽ സാവന്തിനാണ് വിക്കറ്റ്. മത്സരത്തിൽ ട്രയംഫ് നൈറ്റ്സ് വിജയിച്ചു.ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് സുര്യകുമാർ യാദവിന്റെ പിൻഗാമിയായ ഏറ്റവും ഉയർന്നുകേൾക്കുന്ന പേരാണ് ശ്രേസ്സ് അയ്യരുടേത്. അതുകൊണ്ടുതന്ന താരത്തിന്റെ ഓരോ മത്സരവും വിലയിരുത്തപ്പെടും. 2028 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി പുതിയ ക്യാപ്റ്റനു കീഴിൽ ഇന്ത്യൻ ടീമിനെ ഒരുക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇതോടെയാണ് സൂര്യകുമാറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റുമെന്ന് അഭ്യൂഹം പരന്നത്. ഐപിഎലിന്റെ ആദ്യഘട്ടത്തിൽ പഞ്ചാബ് കിങ്സിനെ തുടർച്ചയായി മത്സരങ്ങളിൽ വിജയപ്പിച്ചതോടെയാണ് ശ്രേയസ്സ് അയ്യരുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടത്. എന്നാൽ രണ്ടാം ഘട്ടത്തിൽ തുടർച്ചയായി തോറ്റ പഞ്ചാബ്, പ്ലേഓഫ് കാണാതെ പുറത്തായി.മുംബൈ ടി20 ലീഗിൽ കളിക്കുന്ന ചില പ്രമുഖ താരങ്ങൾ:Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Aspirant_9457 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
Source link
