Site icon onlinekeralanews.com

സ്വന്തം കഴിവിൽ വിശ്വാസക്കുറവും മറ്റുള്ളവരെ പഴിചാരലും; നിരാശയെ എങ്ങനെ നേരിടാം?


പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, ആ വികാരം നമ്മളെ ആഴത്തിൽ ബാധിക്കാറുണ്ട്. ജോലി ലഭിക്കാതിരിക്കുക, പരീക്ഷാഫലത്തിൽ പ്രതീക്ഷിച്ചതുപോലെ മാർക്ക് കിട്ടാതിരിക്കുക, പ്രണയബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകാതിരിക്കുക തുടങ്ങി ഇത്തരം അനുഭവങ്ങളൊക്കെ നമ്മളെ നിരാശയിലേക്ക് തള്ളിവിടാറുണ്ട്. പലരും ആ നിരാശയെ വേഗത്തിൽ മറികടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ചിലർ എപ്പോഴും എന്തുകാര്യത്തിനും സ്വയം കുറ്റപ്പെടുത്തുകയും വിഷമിക്കുകയും ചെയ്യും. എന്നാൽ സ്വയം ഉരുകിത്തീരാതെ നിരാശയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് ശരിയായ വഴിയെന്നാണ് വിദഗ്ധർ പറയുന്നത്.യാഥാർഥ്യം മനസ്സിലാക്കുക പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള വിടവിൽ നിന്നാണ് പലപ്പോഴും നിരാശ ഉണ്ടാകുന്നത്. ഒരു ജോലി ലഭിക്കുമെന്ന് മനസ്സിലുറപ്പിച്ച്, അതിനുശേഷമുള്ള ജീവിതം സ്വപ്‌നംകണ്ട ഒരാൾക്ക് ആ അവസരം കൈയിൽനിന്നും പോയാൽ, നഷ്ടമാകുന്നത് ഒരു ജോലി മാത്രമല്ല, അയാൾ മനസ്സിൽ കെട്ടിപ്പടുത്ത ഭാവി കൂടിയാണ്. അതുകൊണ്ടാണ് നിരാശ ചിലപ്പോൾ ഒരു ദുഃഖാനുഭവമായി മാറുന്നത്.അതുപോലെ തുടരെയുള്ള വിജയങ്ങൾ നമ്മളിൽ പുതിയ പ്രതീക്ഷകൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഒരു വർഷം മികച്ച പ്രകടനം കാഴ്ചവെച്ചാൽ, അടുത്ത വർഷം കൂടുതൽ വലിയ ലക്ഷ്യങ്ങളാകും സ്വപ്‌നംകാണുക. ആ സമയത്തുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും വലിയ നിരാശയായി അനുഭവപ്പെടാം. വ്യക്തിബന്ധങ്ങളിലും ഇതേ അവസ്ഥ കാണാം. ഉദാഹരണത്തിന്, എപ്പോഴും സുഹൃത്തുക്കൾക്കായി സമയം കണ്ടെത്തുകയോ സഹായിക്കുകയോ ചെയ്യുന്ന ഒരാൾക്ക് ഒരു ദിവസം അതിന് കഴിയാതെ വന്നാൽ, മറ്റുള്ളവരിൽ അത് നിരാശയുണ്ടാക്കാം. ആ വ്യക്തിയിൽ അവർക്കുണ്ടായിരുന്ന ഉയർന്ന പ്രതീക്ഷകളാണ് അവിടെ തകരുന്നത്. സ്വയം കുറ്റപ്പെടുത്തരുത് നിരാശ അനുഭവപ്പെടുമ്പോൾ പലരും രണ്ട് രീതിയിലാണ് പ്രതികരിക്കുന്നത്. ചിലർ ‘എന്റെ കഴിവുകേടാണ് കാരണം’ എന്ന് കരുതി സ്വയം കുറ്റപ്പെടുത്തും. എന്നാൽ ചിലരാവട്ടെ മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തുക. ഈ രണ്ട് സമീപനങ്ങളും യഥാർഥ പ്രശ്‌നത്തെയാണ് മറച്ചുവയ്ക്കുന്നത്.പലപ്പോഴും പ്രശ്‌നം വ്യക്തികളിലായിരിക്കില്ല. യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളിലോ തെറ്റായ ധാരണകളിലോ ആയിരിക്കും. നമ്മുടെ കൂടുതൽ അധ്വാനവും സമയവും വികാരവും നിക്ഷേപിക്കുന്ന കാര്യങ്ങൾക്ക് നമ്മൾ കൂടുതൽ വില കൽപ്പിക്കും. അതുകൊണ്ടുതന്നെ ആ കാര്യം പ്രതീക്ഷിച്ചതുപോലെ വിജയിക്കാതിരിക്കുകയോ ഫലം കാണാതിരിക്കുകയോ ചെയ്താൽ നിരാശയും കൂടുതൽ തീവ്രമാകും. ജോലിയായാലും, ഒരു പ്രോജക്ടായാലും, ഏതൊരു ബന്ധമായാലും അതിൽ നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗംതന്നെ നമ്മൾ നിക്ഷേപിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ നഷ്ടബോധം സ്വാഭാവികമാണ്.നിരാശയെ അംഗീകരിക്കൂ… നിരാശയെ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ, അതിനെ സഹിക്കാനും മനസ്സിലാക്കാനും പഠിക്കുന്നതാണ് നല്ലത്. ഒരു കാര്യത്തിന്റെ തുടക്കത്തിൽ തന്നെ ”ഏറ്റവും മികച്ച ഫലം” എന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കുക. പകരം യാഥാർഥ്യബോധത്തോടെ കാര്യത്തെ സമീപിക്കാം. ബന്ധങ്ങളിലും ഈ സമീപനം ഗുണം ചെയ്യും. 


Source link
Exit mobile version