Site icon onlinekeralanews.com

‘ഞാൻ ഒരു ‘കെപ്റ്റ് ബോയ്ഫ്രണ്ട്’ ആയിരുന്നു, എല്ലാത്തിനും പണം നൽകി’: സുസ്‌മിത സെന്നുമായുള്ള ബന്ധത്തെക്കുറിച്ച് ലളിത് മോദി


ലണ്ടൻ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി 2022ൽ നടിയും സുസ്മിത സെന്നമായുള്ള ബന്ധം വെളിപ്പെടുത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്. ശതകോടീശ്വരനായ ലളിത് മോദിയുമായി ബന്ധം സ്ഥാപിച്ചത് പണം മോഹിച്ചാണെന്ന വിമർശനമാണ് സുസ്മിതയ്ക്കെതിരെ ഉയർന്നത്. എന്നാൽ ഈ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ലളിത് മോദി. തങ്ങളുടെ ബന്ധത്തിന് പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ‘ഹ്യൂമൻസ് ഓഫ് ബോംബെ’യുമായി നടത്തിയ പോഡ്കാസ്റ്റിൽ ലളിത് മോദി പറഞ്ഞു. സുസ്മിതയുമായി തനിക്ക് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച അദ്ദേഹം, സമൂഹമാധ്യമ പോസ്റ്റിലൂടെ ഈ ബന്ധം പരസ്യമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അതിനുശേഷമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു.സുസ്മിത സെന്നിനെ ‘ഗോൾഡ് ഡിഗ്ഗർ’ (പണക്കൊതിച്ചി) എന്ന് വിളിച്ച് പരിഹസിച്ചവർക്ക് അവർ നൽകി‌യ മറുപടിയെക്കുറിച്ചും ലളിത് മോദി പ്രതികരിച്ചു. ‘‘സുസ്മിത വളരെ സുന്ദരിയും സാമ്പത്തികമായി വളരെ നല്ല നിലയിലുള്ളതുമായ ഒരു സ്ത്രീയാണ്. ഈ ഭൂമിയിൽ എനിക്കറിയാവുന്ന മറ്റാരെക്കാളും കൂടുതൽ വജ്രങ്ങൾ അവളുടെ പക്കലുണ്ട്. അവൾ വളരെ സമ്പന്നയായ ഒരു സ്ത്രീയാണ്. ഇതെല്ലാം അവൾ സ്വന്തം അധ്വാനം കൊണ്ട് നേടിയതാണ്. ഞാൻ അവളോടൊപ്പം പുറത്തുപോയ ഒരു കാലമുണ്ടായിരുന്നു, അപ്പോഴൊന്നും എനിക്ക് ഒന്നിനും പണം നൽകേണ്ടി വന്നിട്ടില്ല. അവളാണ് എല്ലാത്തിനും പണം നൽകിയത്. ഞാൻ ഒരു ‘കെപ്റ്റ് ബോയ്ഫ്രണ്ട്’ (മറ്റൊരാളുടെ ചെലവിൽ കഴിയുന്ന കാമുകൻ) പോലെയായിരുന്നു. അവൾ ‌സ്വയം വളർന്നുവന്നതുമായ ഒരു സ്ത്രീയാണ്. സുസ്മിത ഒരു ഗോൾഡ് ഡിഗ്ഗർ ആയിരുന്നില്ല, ലളിത് ഒരു ‘’ഡയമണ്ട് ഡിഗ്ഗർ’ (വജ്രം തേടിയവൻ) ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവൾ ശരിക്കും ഒരു വജ്രമായിരുന്നു. അവൾ ഒരിക്കലും ആരിൽനിന്നും ഒന്നും സ്വീകരിക്കില്ല. അതുകൊണ്ട് ആളുകൾ അവളെ ഗോൾഡ് ഡിഗ്ഗർ എന്ന് വിളിച്ചത് തികച്ചും തെറ്റാണ്.’’– ലളിത് വ്യക്തമാക്കി.∙ ലളിത് മോദിയും സുസ്മിത സെന്നും 2022ലാണ് മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നുമായി താൻ പ്രണയത്തിലാണെന്ന് ലളിത് മോദി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ഒരു അവധിക്കാല യാത്രയിൽ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പോസ്റ്റ്. മാത്രമല്ല, തന്റെ ഇൻസ്റ്റഗ്രാം ബയോ മാറ്റുകയും സുസ്മിതയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിനൊപ്പം ‘മൈ ലവ്’ എന്ന് ചേർക്കുകയും ചെയ്തു “കുടുംബങ്ങളോടൊപ്പം മാലദ്വീപ്, സർഡിനിയ എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്കു ശേഷം ലണ്ടനിൽ തിരിച്ചെത്തി – എന്റെ സുന്ദരിയായ പങ്കാളി സുസ്മിത സെന്നിനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല – ഒടുവിൽ ഒരു പുതിയ തുടക്കം, ഒരു പുതിയ ജീവിതം. അതിയായ സന്തോഷത്തിൽ. പ്രണയത്തിലാണെന്നതിനർഥം ഇപ്പോൾത്തന്നെ വിവാഹം കഴിഞ്ഞു എന്നല്ല. എന്നാൽ അത് ഉറപ്പായും ഒരു ദിവസം സംഭവിക്കും.’’– സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത് ഈ അടിക്കുറിപ്പോടെയായിരുന്നു.


Source link
Exit mobile version