Site icon onlinekeralanews.com

‘എല്ലാ ദിവസവും ഞാൻ രണ്ട് പിസ്സ കഴിക്കുമായിരുന്നു, പ്രാതലിന് മൂന്ന് ചോക്ലേറ്റ് ബ്രൗണിയും’


ശരീര ഭാരത്തിന്റെ പേരിൽ നടി സാറ അലി ഖാൻ ഒരുപാട് കളിയാക്കലകളും വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. സിനിമയിലേക്ക് വരും മുമ്പ് അവർ നടത്തിയ ബോഡി ട്രാൻസ്ഫോമേഷൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ന്യൂയോർക്കിലെ പഠനകാലത്ത് ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളാണ് തന്റെ ആരോഗ്യത്തെ ബാധിച്ചതെന്നും ഭാരം കൂടാൻ കാരണമെന്നും സാറ തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്.2018-ൽ തന്റെ ആദ്യ ചിത്രമായ ‘കേദാർനാഥ്’ റിലീസ് ചെയ്യുന്നതിന് മുൻപ് സാറ ഏകദേശം 45 കിലോഗ്രാം ഭാരം കുറച്ചിട്ടുണ്ട്. Curly Tales-ന് നൽകിയ അഭിമുഖത്തിൽ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. മുൻപ് അവർ പോപ്‌കോൺ പോലെ വളരെ ലഘുവായിട്ടാണോ പിസ്സ കഴിച്ചിരുന്നതെന്ന്? വിദ്യാർത്ഥികൾക്കുള്ള ബജറ്റ് ഓഫറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് തന്റെ ഈ ശ്രദ്ധയില്ലാത്ത ഭക്ഷണശീലത്തിന് കാരണമായതെന്ന് താരം അന്നു മറുപടി നൽകിയിരുന്നു.”അതെ, ഞാൻ ന്യൂയോർക്കിൽ പഠിക്കുന്ന സമയമായിരുന്നു അത്. അവിടെ ഒരു ലാർജ് പിസ്സയേക്കാൾ വില രണ്ട് മീഡിയം പിസ്സക്കായിരുന്നു. കാരണം അവിടെ ഒരു ഓഫർ ഉണ്ടായിരുന്നു: നിങ്ങൾ ഒരു മീഡിയം പിസ്സ വാങ്ങിയാൽ രണ്ടാമത്തേത് 50 ശതമാനം ഡിസ്‌കൗണ്ടിൽ ലഭിക്കും. അതോടെ എന്റെ ഭാരവും 50 ശതമാനം കൂടുമെന്ന് ഞാൻ ഓർത്തില്ല. ചുരുക്കം പറഞ്ഞാൽ ഞാൻ കണക്കുകൂട്ടലുകൾ കൃത്യമായി നടത്തിയില്ല,” സാറ പറഞ്ഞു.ഇത് വല്ലപ്പോഴും ഒരിക്കൽ മാത്രം ചെയ്യുന്ന ഒന്നല്ലായിരുന്നു എന്നും, മറിച്ച് ഒരു ദൈനംദിന ശീലമായിരുന്നു എന്നും സാറ കൂട്ടിച്ചേർത്തു. “ഏതാണ്ട് എല്ലാ ദിവസവും ഞാൻ രണ്ട് മീഡിയം പിസ്സകൾ ഓർഡർ ചെയ്യുമായിരുന്നു”. രാവിലെ ക്ലാസുകളിലേക്ക് ഓടുന്നതിനിടയിൽ ഭൂരിഭാഗവും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലത്തെക്കുറിച്ചും സാറ വിവരിച്ചു. “എന്റെ ബ്രേക്ക്ഫാസ്റ്റ് മൂന്ന് ചോക്ലേറ്റ് ചിപ്പ് ബ്രൗണികളായിരുന്നു, ഞാൻ എങ്ങനെയാണ് ഈ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നത്? യാതൊരു ശ്രദ്ധയുമില്ലാതെ, കഫറ്റീരിയയിൽ നിന്ന് ക്ലാസ് റൂമിലേക്കുള്ള വഴിയിൽ വെച്ച്. അതൊരു 5 മിനിറ്റ് നടത്തമായിരുന്നു. ഞാൻ 7 മിനിറ്റോളം നടന്ന് മൂന്ന് ബ്രൗണികൾ കഴിക്കുമായിരുന്നു”.ഇപ്പോൾ 30 വയസ്സുള്ള സാറയുടെ ശാരീരിക മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ശരീരഭാരം ബാലൻസ് ചെയ്യാൻ താൻ ‘പഞ്ചസാരയും പാലുമില്ലാത്ത, കാർബോഹൈഡ്രേറ്റ് കുറഞ്ഞ’ (no sugar, no milk, and no carbs) ഡയറ്റാണ് പിന്തുടരുന്നതെന്ന് 2018-ൽ അവർ പിങ്ക് വില്ലയോട് (Pinkvilla) പറഞ്ഞിരുന്നു.


Source link
Exit mobile version