Site icon onlinekeralanews.com

‘ഞാൻ ചപ്പാത്തി കഴിക്കാറില്ല, ഭക്ഷണം എത്ര രുചികരമാണെങ്കിലും ഒരു സ്പൂൺ ചോറ് മാത്രമേ കഴിക്കൂ’


സോഷ്യൽ മീഡിയയിൽ തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൽമാൻ ഖാൻ പലപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതോ തെരുവുകളിലൂടെ ബൈക്ക് ഓടിക്കുന്നതോ ആയ ചിത്രങ്ങളായിരിക്കും അദ്ദേഹം കൂടുതലും പങ്കുവെയ്ക്കുന്നത്. 60 കാരനായ നടൻ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ്. ഇപ്പോൾ തന്റെ ഭക്ഷണ രീതികൾ വെളിപ്പെടുത്തുകയാണ് അദ്ദേഹം.”എന്നെ സംബന്ധിച്ച് എല്ലാ ദിവസവും ഒരു ചീറ്റ് ഡേ (ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ദിവസം) ആണ്. ജിമ്മിൽ ഒരു 20 മിനിറ്റോ അല്ലെങ്കിൽ ഒരു മണിക്കൂറോ കൂടുതൽ ചിലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, പക്ഷേ കഴിക്കാൻ ആഗ്രഹിക്കുന്നത് തന്നെ ഞാൻ കഴിക്കും. പുഴുങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറില്ല,” വെറൈറ്റി ഇന്ത്യയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൽമാൻ പറഞ്ഞു.”എനിക്ക് ആവശ്യമുള്ളത്ര പ്രോട്ടീൻ ഞാൻ കഴിക്കും… ഭക്ഷണം എത്ര രുചികരമാണെങ്കിലും ഒരു ടേബിൾസ്പൂൺ ചോറ് മാത്രമേ കഴിക്കൂ. ഞാൻ ചപ്പാത്തി തൊടാറേയില്ല. അത്രമാത്രം. അതിനുശേഷം എനിക്ക് ആവശ്യമുള്ള പ്രോട്ടീൻ എന്താണോ, അത് ആ ഒരു ടേബിൾസ്പൂൺ ചോറിനൊപ്പം കഴിച്ചുതീർക്കാൻ ശ്രമിക്കും.”സൽമാന്റെ ഫിറ്റ്‌നസ് ട്രെയിനറായ രാകേഷ് ആർ. ഉദ്ദിയാർ Mint-ന് നൽകിയ അഭിമുഖത്തിൽ സൽമാന്റെ ഭക്ഷണരീതികൾ വെളിപ്പെടുത്തിയിരുന്നു. താൽക്കാലികമായി ട്രെൻഡാകുന്ന ഡയറ്റുകളൊന്നും (fad diet) താരം പിന്തുടരുന്നില്ലെന്നും എന്നാൽ കൃത്യമായി, ദിവസം അഞ്ച് നേരം ഭക്ഷണം കഴിക്കാറുണ്ടെന്നും അദ്ദേഹം പങ്കുവെച്ചു.”രാവിലെ ഓട്സ് കുറുക്കിയത് (porridge), മുട്ട, പഴങ്ങൾ എന്നിവ കഴിക്കും. ഉച്ചയ്ക്ക് വീട്ടിൽ പാകം ചെയ്ത മീനോ കോഴിയിറച്ചിയോ ആണ് കഴിക്കുക. അമ്മ പാകം ചെയ്യുന്ന വീട്ടിലെ ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കൂ. നിങ്ങൾ അദ്ദേഹത്തിന് മുന്നിൽ ഏത് ഭക്ഷണം എത്തിച്ചാലും, ‘വീട്ടിലെ ഭക്ഷണം തരൂ. അമ്മ ഉണ്ടാക്കിയ ഭക്ഷണം തന്നെ വിളമ്പൂ, ഞാൻ അത് കഴിച്ചോളാം’ എന്ന് അദ്ദേഹം പറയും,” ട്രെയിനർ പങ്കുവെച്ചു.സൽമാൻ മിക്കവാറും എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ടെങ്കിലും, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ (portion size) അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ചോറിനേക്കാൾ കൂടുതൽ പച്ചക്കറികൾ പ്ലേറ്റിൽ ഉൾപ്പെടുത്താനാണ് നടൻ താൽപ്പര്യപ്പെടുന്നതെന്നും ട്രെയിനർ പറഞ്ഞു.


Source link
Exit mobile version