Site icon onlinekeralanews.com

‘വിശേഷമൊന്നുമായില്ലേ’? അമ്മയാവാൻ വൈകുമ്പോൾ…


”വിശേഷമൊന്നുമായില്ലേ?” വിവാഹം കഴിഞ്ഞ് പുതുമോടി മായുംമുൻപേ ചോദ്യം വരുകയായി. ഉയർന്ന വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികസ്ഥിരത, മറ്റ് ലക്ഷ്യങ്ങൾ എന്നിവയെല്ലാമായി ബന്ധപ്പെട്ട് പല ദമ്പതികളും ഗർഭധാരണം കുറച്ചുകാലത്തേക്ക് നീട്ടിവയ്ക്കാറുണ്ട്. വ്യക്തിപരമായ രീതിയിൽ പരിഗണിക്കുകയാണെങ്കിൽ ചില സന്ദർഭങ്ങളിൽ ഇത് അംഗീകരിക്കാൻ സാധിക്കും. എങ്കിലും സ്ത്രീകളുടെ ശരീരത്തിൽ ഗർഭധാരണത്തിന് അനുയോജ്യമായ ഒരു സ്വാഭാവികമായ കാലപരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ഗർഭധാരണം വൈകിപ്പിക്കാൻ തീരുമാനമെടുക്കുന്നവർ അനുബന്ധമായ മറ്റ് ചില കാര്യങ്ങൾക്കൂടി പരിഗണിക്കേണ്ടതുണ്ട്.പ്രായം പ്രധാനംസ്ത്രീകളുടെ പ്രജനനശേഷി (Fertility Period) ഏറ്റവും മികച്ച നിലയിലെത്തുന്നത് ഇരുപത് മുതൽ മുപ്പത്തിയഞ്ച് വയസ്സ് വരെയുള്ള കാലയളവിലാണ്. ജീവശാസ്ത്രപരമായി ഗർഭധാരണം നടത്തുന്നതിന് ഏറ്റവും ഉചിതമായ സമയവും ഇതുതന്നെയാണ്. മുപ്പത് വയസ്സ് പിന്നിട്ടാൽ പ്രജനനശേഷിയിൽ ചെറിയ രീതിയിലുള്ള കുറവുകൾ വന്നുതുടങ്ങും. മുപ്പത്തിയഞ്ച് പിന്നിടുന്നതോടെ ഇത് കൂടുതൽ വേഗത്തിലാവുകയും ചെയ്യും. ഈ സമയത്തുള്ള ഗർഭധാരണം ചിലരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം.പ്രയാസങ്ങൾ പലവിധംപ്രായംകൂടുന്തോറും ഗർഭധാരണത്തിനുള്ള സാധ്യത കുറയുമെന്നതാണ് പ്രധാനം. പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ ജനിക്കുന്നതുതന്നെ ജീവിതകാലം മുഴുവൻ ആവശ്യമായ അണ്ഡങ്ങളുമായാണ്. പ്രായം കൂടുന്തോറും ഈ അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണമേന്മയിലും മാറ്റങ്ങൾ സംഭവിക്കും. ഇത് ഗർഭധാരണം നടക്കാതിരിക്കാനോ വൈകാനോ കാരണമാവാം. മാത്രമല്ല, ഗർഭധാരണം നടന്നാലും അബോർഷൻ സംഭവിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.വൈകിയുള്ള ഗർഭധാരണം ഗർഭകാല രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇതിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഗർഭകാല പ്രമേഹമാണ്. 35 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഗർഭം ധരിക്കുമ്പോൾ പ്രമേഹത്തിനുള്ള സാധ്യത വർധിക്കുന്നു. രക്താതിസമ്മർദത്തിനുള്ള സാധ്യതയും ഇതേ അനുപാതത്തിൽ വർധിച്ച് കാണാറുണ്ട്. പ്രീ-എക്ലാംപ്‌സിയ പോലുള്ള രോഗാവസ്ഥകൾക്കും വൈകിയുള്ള ഗർഭധാരണം കാരണമാകുന്നു.


Source link
Exit mobile version