Site icon onlinekeralanews.com

എഴുന്നേൽക്കുമ്പോൾ കഠിനമായ കഴുത്തുവേദനയുണ്ടോ? വില്ലൻ ചിലപ്പോൾ തലയണയാകാം


രാവിലെ എഴുന്നേറ്റയുടൻ കഴുത്തിനും തോളിനും വേദനയുണ്ടാകുന്നു എന്ന് പരാതി പറയുന്നവർ ഏറെയുണ്ട്. തലയണയാകാം ചിലപ്പോൾ അതിന് കാരണം. തലയണയുടെ സ്ഥാനവും ഉറങ്ങുന്ന പൊസിഷനുമെല്ലാം വേദനയ്ക്ക് കാരണമാകാറുണ്ട്.തറയിൽ കിടന്നുറങ്ങിയായാലും മെത്തയിൽ ഉറങ്ങിയാലും കഴുത്തിന് ആയാസമുണ്ടാകരുത് എന്നതാണ് പ്രധാന കാര്യം. സെർവിക്കൽ സ്‌പോണ്ടിലൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഏത് തലയണ വേണം കിടക്കുമ്പോൾ തല വളരെയധികം താഴ്‌ന്നോ ഉയർന്നോ നിൽക്കാത്ത തരത്തിലുള്ള തലയണയാണ് ഉപയോഗിക്കേണ്ടത്. കിടക്കുമ്പോൾ തല, തലയണയിൽ പതിഞ്ഞിരിക്കണം. തോളുകളിലേക്ക് തലയണയുടെ താങ്ങ് ലഭിക്കുകയും വേണം.ചെരിഞ്ഞ് കിടന്നുറങ്ങുമ്പോൾ തലയിണയ്ക്ക് പകരം കൈ മടക്കിവയ്ക്കുന്ന ശീലമുണ്ട് പലർക്കും. ഇത് നല്ലതല്ല. ദീർഘനേരം ഇങ്ങനെ കിടന്നാൽ കൈയിലെ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന റേഡിയൽ നാഡി ഞെരുങ്ങി അതിന് സമ്മർദം കൂടാൻ സാധ്യതയുണ്ട്. ഇതുമൂലം കൈയ്ക്ക് മരവിപ്പും ബലക്കുറവും ഉണ്ടായേക്കാം.* കട്ടികൂടിയതും പരുപരുത്തതുമായ തലയണ ഉപയോഗിക്കരുത്.* മൃദുവായതും തലയെയും കഴുത്തിനെയും താങ്ങിനിർത്തുന്നതുമായ തലയണയാണ് നല്ലത്.


Source link
Exit mobile version