അംപയർക്ക് നേരേ ഐസ് ബാഗ് വലിച്ചെറിഞ്ഞു: ആർസിബി താരത്തിനെതിരെ കനത്ത നടപടി; വിലക്കേർപ്പെടുത്തും

അഹമ്മദാബാദ് ∙ ഐപിഎൽ ഫൈനലിനിടെ അംപയർ നിതിൻ മേനോനു നേരേ ഐസ് ബാഗ് വലിച്ചെറിഞ്ഞ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിന് മത്സരവിലക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഏർപ്പെടുത്തി ഐപിഎൽ കമ്മിറ്റി. ഇതോടെ അടുത്ത സീസണിലെ ആദ്യ മത്സരം ഡേവിഡിന് നഷ്ടമാകും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ടു ഡീമെറിറ്റ് പോയിന്റുമുണ്ട്. ആകെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളായതോടെയാണ് താരത്തിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വന്നത്.ഇതു മൂന്നാം തവണയാണ് ടൂർണമെന്റിൽ ടിം ഡേവിഡ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനതിരായ രണ്ടു മത്സരങ്ങളിലും ടിം ഡേവിഡനെതിരെ നടപടിയുണ്ടായിരുന്നു. ഏപ്രിൽ 13ന് മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ അംപയറുടെ തീരുമാനം അനുസരിക്കാതിരുന്നതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ടിം ഡേവിഡിനെതിരെ ചുമത്തിയത്. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @deepak_unfilter എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link
