Site icon onlinekeralanews.com

‘ആഫ്റ്റർ പാർട്ടി’യിലെ ‘കിടിലൻ’ ഡാൻസ് വൈറൽ, ശ്രദ്ധനേടി കോലിയുടെ ടിഷർട്ടിലെ വാചകം; ആരാധകർ ഏറ്റെടുത്ത് അനുഷ്ക പങ്കുവച്ച ചുംബനച്ചിത്രം


അഹമ്മദാബാദ് ∙ ഐപിഎൽ കിരീട വിജയത്തിനു പിന്നാലെ നടന്ന ആഘോഷപാർട്ടിയിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ഒരുമിച്ചുള്ള നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം നേടിയത്. മത്സരശേഷം നടന്ന ‘ആഫ്റ്റർ പാർട്ടി’യിൽ കോലിയും അനുഷ്കയും നൃത്തം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ആർസിബിയുടെ ഔദ്യോഗിക പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ, വിരാടും അനുഷ്കയും ഏറെ ആവേശത്തിലായിരുന്നു. ഐപിഎൽ കിരീടം വിജയത്തിനു പിന്നാലെ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തു. വിരാടിന്റെ നെറ്റിയിൽ മധുരമുള്ള ഒരു ചുംബനം അനുഷ്ക നൽകുന്നതാണ് ചിത്രത്തിലുള്ളത്. വെള്ള ഷർട്ടും ബ്ലൂ ജീൻസും ധരിച്ച അനുഷ്കയും ആർസിബി ടിഷർട്ട് ധരിച്ച വിരാടും ഒരുമിച്ച് ട്രോഫി കൈകളിൽ പിടിച്ചിരിക്കുകയാണ്.നേരത്തേ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ബെംഗളൂരുവിന് കുറ‍ഞ്ഞ സ്കോറിൽ ഗുജറാത്തിനെ ഒതുക്കാനായതാണു വിജയത്തിൽ നിർണായകമായത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ, കറുപ്പും ചുവപ്പും മണ്ണു കലർത്തി നിർമിച്ച ആറാം നമ്പർ പിച്ചിൽ നടന്ന മത്സരത്തിൽ റണ്ണൊഴുകാതെ നോക്കാൻ ബെംഗളൂരു ബോളർമാർക്കായി. ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർ വേഗം പുറത്തായപ്പോൾ സമചിത്തതയോടെ ബാറ്റു ചെയ്ത വാഷിങ്ടൻ സുന്ദറിന്റെ (37 പന്തിൽ 50 നോട്ടൗട്ട്) ഇന്നിങ്സാണ് ഗുജറാത്ത് ടോട്ടൽ 155 വരെ എത്തിച്ചത്.


Source link
Exit mobile version