test del 4 copy of del 3

41–ാം വയസിൽ ജോലി ഉപേക്ഷിച്ചു ബിസിനസിലേക്ക്, 1,000 രൂപ മുതൽ മുടക്ക്, ഇന്ന് ഒരു കോടിയിലേറെ വിറ്റുവരവ്, ഹെയർ ഓയിലിൽ വിസ്മയം തീർത്ത കോഴിക്കോട്ടുകാരി


സൗദി അറേബ്യയിലെ എണ്ണം പറഞ്ഞ സ്ഥാപനത്തിൽ മികച്ച ജോലി, ലക്ഷങ്ങളുടെ ശമ്പളം, കുടുംബജീവിതത്തിന് അനുയോജ്യമായ ഷിഫ്റ്റുകൾ! ഇവയൊക്കെ ഉപേക്ഷിച്ച് 41–ാം വയസില്‍  ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ കോഴിക്കോടുകാരിയായ ഡോ.ഷാലിമ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും അത്ഭുതമായിരുന്നു. എന്തിനീ റിസ്ക്? എന്ന് ചോദിച്ചു പലരും മൂക്കത്ത് വിരൽ വച്ചു. പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്ക്‌ പുഞ്ചിരി മറുപടി നൽകി . 1,000 രൂപ മുതൽ മുടക്കുമായി തുടങ്ങിയ സംരംഭം ഇന്ന് പ്രതിവർഷം ഒരു കോടി രൂപയിലേറെ വിറ്റുവരവ് നേടുന്ന സംരംഭമാണ്. കോക്കോറൂട്സ് എന്ന കേശ സംരക്ഷണ ബ്രാൻഡിന്റെ കഥയാണിത്.10 വർഷം ഒമാൻ ഇന്‍റർനാഷനൽ ബാങ്കിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ ജോലി ചെയ്തതിന് ശേഷമാണ് ഷാലിമ സൗദിയിലെ ഓക്സ്ഫർഡ് പാർട്‍ണർഷിപ്പ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രഫസറാകുന്നത് . അക്കാലത്ത് സർവകലാശാലയിലെ ഏക ഏഷ്യന്‍ വംശജയായിരുന്നു  ഷാലിമ. സഹപ്രവർത്തകരായ വിദേശികൾക്ക് കേശ സംരക്ഷണത്തിനുള്ള താൽപര്യമാണ് ഈ മേഖലയിൽ തന്നെ സംരംഭം തുടങ്ങാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ വീട്ടിലെ അടുക്കളയിൽ, 1,000 രൂപ മുതൽ മുടക്കിൽ ഹെയര്‍ ഓയിൽ നിർമിക്കാൻ തുടങ്ങി. കുടുംബക്കാരും സുഹൃത്തുക്കളുമായിരുന്നു ആദ്യ ഉപഭോക്താക്കൾ. ഇവരിൽ നിന്ന് നല്ല അഭിപ്രായം കേട്ടതോടെ ഊർജമായി. നിർമാണം വലിയ യൂണിറ്റിലേക്ക് മാറി. ഇന്ന് 15 വനിതകൾ കോക്കോറൂട്സിന് വേണ്ടി ജോലി ചെയ്യുന്നുണ്ട്. നിർമാണത്തിന് ആവശ്യമായ ഉൽപന്നങ്ങൾ ശേഖരിക്കുന്നതും വനിതകളുടെ യൂണിറ്റുകളിൽ നിന്ന് തന്നെ. 


Source link

Back to top button