ഒന്നാം ക്വാളിഫയറിൽ ബെംഗളൂരുവിനോട് തോറ്റവർ ഫൈനലിൽ കണക്കു തീർക്കുമോ? ഭീഷണികൾ അറിയാതെ ആർസിബി

അഹമ്മദാബാദ്∙ റെക്കോർഡുകളുടെ റൺമഴക്കാലം സമ്മാനിച്ച ഐപിഎൽ 19–ാം സീസണിലെ കലാശപ്പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങുണരും. നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുമ്പോൾ ഇരുവർക്കും ഒരേ ലക്ഷ്യം; രണ്ടാം കിരീടം! ലീഗ് ഘട്ടത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. ഇതോടെ രണ്ടാം ക്വാളിഫയർ കളിക്കാൻ നിർബന്ധിതരായ ഗുജറാത്ത്, രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.നിലവിലെ ചാംപ്യൻമാർക്കൊത്ത പ്രകടനവുമായാണ് രജത് പാട്ടിദാറും സംഘവും തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ ഫൈനലിന് ടിക്കറ്റെടുത്തത്. കരുത്തുറ്റ ബാറ്റിങ് നിരയും സന്തുലിതമായ ബോളിങ് നിരയുമുള്ള ബെംഗളൂരുവിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല.ദൗർബല്യം: ഹെയ്സൽവുഡ്– ഭുവനേശ്വർ ജോടിക്ക് ശക്തമായ പിന്തുണ നൽകുന്ന മൂന്നാം പേസറുടെ അഭാവം. സ്പെഷലിസ്റ്റ് സ്പിന്നർ ഇല്ലാത്ത പ്ലേയിങ് ഇലവൻ.
Source link
