‘പരുക്കേറ്റ് ഐപിഎൽ വിട്ടു, ഇംഗ്ലണ്ട് താരം നാട്ടിൽ ട്വന്റി20 കളിക്കുന്നു’: സാം കറന് രൂക്ഷവിമർശനം

ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു പുറത്തായതിനു പിന്നാലെ, ഇംഗ്ലിഷ് ക്രിക്കറ്റ് താരം സാം കറനെതിരെ ഗുരുതര ആരോപണവുമായി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. പരുക്കു കാരണം രാജസ്ഥാൻ റോയൽസ് വിട്ട സാം കറൻ ഇംഗ്ലണ്ടിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതാണ് സങ്കക്കാരയെ പ്രകോപിപ്പിച്ചത്. ഐപിഎൽ സീസണിനു മുൻപ് ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സാം കറനെ രാജസ്ഥാൻ ഫ്രാഞ്ചൈസിക്കു കൈമാറുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്കൊപ്പമായിരുന്നു സാം കറനും രാജസ്ഥാനിലെത്തിയത്. എന്നാൽ പരുക്കേറ്റതോടെ താരം ടീം വിട്ടു.ഫൈനലിൽ എത്താൻ സാധിച്ചില്ലെങ്കിലും രാജസ്ഥാൻ താരങ്ങളെല്ലാം മികച്ച പ്രകടനമാണു നടത്തിയതെന്നും ഹെഡ് കോച്ച് പറഞ്ഞു. ‘‘യശസ്വി ജയ്സ്വാൾ, ബ്രിജേഷ് ശര്‍മ, റിയാൻ പരാഗ് എന്നിവർക്ക് മികച്ച സീസണായിരുന്നു. ധ്രുവ് ജുറേലിന്റെ പ്രകടനങ്ങളെ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. ഡോനോവൻ ഫെറേറ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ, ശുഭം ദുബെ എന്നിവരും ചില മത്സരങ്ങളിൽ തിളങ്ങി. എല്ലാ താരങ്ങളും അവരുടെ മികച്ചത് തന്നെ പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾക്കു ഫൈനലിൽ എത്താൻ സാധിക്കുമായിരുന്നു. പക്ഷേ ഗുജറാത്താണ് ക്വാളിഫയറിൽ നന്നായി കളിച്ചത്. അതുകൊണ്ട് അവർ ഫൈനലിലെത്തി.’’– സംഗക്കാര പറഞ്ഞു.
Source link
