CINEMA

400 കോ​ടി കടന്ന് ധു​ര​ന്ദ​ർ​ 2


ആ​ഗോ​ള​ ​ബോ​ക്സോ​ഫീ​സി​ൽ​ ​400​ ​കോ​ടി​ കടന്ന് ​​ആ​ദി​ത്യ​ ​ധ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ര​ൺ​വീ​ർ​ ​സിം​ഗ് ​ചി​ത്രം​ ​ധു​ര​ന്ദ​ർ​ 2​ ​ഐ​തി​ഹാ​സി​ക​ ​വി​ജ​യ​ത്തി​ലേ​ക്ക് ​കു​തി​ക്കു​ന്നു.​ ​.​ഇ​ന്ത്യ​ ​ഗ്രോ​സ്:​ ​₹172.63​ ​കോ​ടി,​ഓ​വ​ർ​സീ​സ് ​ക​ള​ക്ഷ​ൻ​:​ ​₹64​ ​കോ​ടി.​നെ​റ്റ് ​ക​ള​ക്ഷ​ൻ​ ​(40,908​ ​ഷോ​ക​ൾ​)​:​ ​₹139.78​ ​കോ​ടി.​ ​റി​ലീ​സ് ​ദി​വ​സം​ ​ത​ന്നെ​ ​₹100​ ​കോ​ടി​ ​ക​ട​ന്ന്,​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ച​രി​ത്ര​ത്തി​ലെ​ ​T​ ​ടോ​പ്പ് 5​ ​ഓ​പ്പ​ണിം​ഗ് ​ഡേ​ ​ഗ്രോ​സ്സേ​ഴ്സ് ​ലി​സ്റ്റി​ൽ​ ​ധു​ര​ന്ദ​ർ​ 2​ ​ഇ​ടം​ ​നേ​ടി​യി​രു​ന്നു.
ര​​​ൺ​​​വീ​​​ർ​​​ ​​​സിം​​​ഗ് ​​​നാ​​​യ​​​ക​​​നാ​​​യ​​​ ​​​ധു​​​ര​​​ന്ധ​​​ർ2:​​ ​​ദ​​​ ​​​റി​​​വ​​​ഞ്ച് ​​​ ​കേ​​​ര​​​ള​​​ത്തി​​​ൽ​​​ 250​​​ ​​​ല​​​ധി​​​കം​​​ ​​​സ്ക്രീ​​​നി​ൽ​ ​പ്ര​​​ദ​​​ർ​​​ശി​പ്പി​ക്കു​ന്നു​ണ്ട്.​​​ ​​​
കേ​​​ര​​​ള​​​ത്തി​ൽ​ ​​​പി.​​​വി.​​​ആ​ർ​ െ​എ​നോ​​​ക്സ് ​പി​​​ക് ​​​ചേ​​​ഴ്സ് ​ആ​​​ണ് ​​​വി​​​ത​​​ര​​​ണം.​ ​​​ ​​​ര​​​ൺ​​​വീ​​​ർ​​​ ​​​സിം​​​ഗ് ​​​ജ​​​സ്കി​​​ര​​​ത് ​​​സിം​​​ഗ് ​​​രം​​​ഗി​​​യാ​​​യും​​​ ​​​ഹം​​​സ​​​യാ​​​യും​​​ ​​​ത​​​ന്റെ​​​ ​​​ഇ​​​ര​​​ട്ട​​​ ​​​അ​​​വ​​​താ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​മാ​​​ർ​​​ച്ച് 19​​​ ​​​നാ​​​ണ് ​​​ആ​​​ഗോ​​​ള​​​ ​​​റി​​​ലീ​​​സാ​​​യി​​​ ​​​എ​​​ത്തി​യ​ത്.​​​
​​​ത​​​ന്ത്ര​​​പ്ര​​​ധാ​​​നി​​​യാ​​​യ​​​ ​​​അ​​​ജ​​​യ് ​​​സ​​​ന്യാ​​​ലി​​​ന്റെ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​ആ​​​ർ​​​ ​​​മാ​​​ധ​​​വ​​​ൻ,​​​ ​​​ഐ.​​​എ​​​സ്ഐ​​​ ​​​മേ​​​ജ​​​ർ​​​ ​​​ഇ​​​ഖ്ബാ​​​ലി​​​ന്റെ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​അ​​​ർ​​​ജു​​​ൻ​​​ ​​​രാം​​​പാ​​​ൽ,​​​ ​​​എ​​​സ്പി​​​ ​​​ചൗ​​​ധ​​​രി​​​ ​​​അ​​​സ്ലാ​​​മി​​​ന്റെ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​സ​​​ഞ്ജ​​​യ് ​​​ദ​​​ത്ത് ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.​​​ ​​​ബി62​​​ ​​​സ്റ്റു​​​ഡി​​​യോ​​​ ​​​നി​​​ർ​​​മ്മി​​​ച്ച് ​​​ജി​​​യോ​​​ ​​​സ്റ്റു​​​ഡി​​​യോ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ധു​​​ര​​​ന്ദ​​​ർ2: ​​​ദ​​​ ​​​റി​​​വ​​​ഞ്ച് ​​​ഹി​​​ന്ദി,​​​ ​​​ത​​​മി​​​ഴ്,​​​ ​​​തെ​​​ലു​​​ങ്ക്,​​​ ​​​മ​​​ല​​​യാ​​​ളം,​​​ ​​​ക​​​ന്ന​​​ഡ​​​ ​​​ഭാ​​​ഷ​​​ക​​​ളി​​​ൽ​​​ ​​​റി​​​ലീ​​​സ് ​​​ചെ​യ്തു.​​​ ​​​പി.​​​ആ​​​ർ.​​​ഒ​​​ ​​​-​​​ ​​​ശ​​​ബ​​​രി


Source link

Related Articles

Back to top button