CINEMA

’40 വർഷമായിട്ടും ആ പേടി മാറിയിട്ടില്ല, ആദിത്യ ധർ എന്നെക്കാൾ നന്നായി സിനിമ ചെയ്യുന്നു’; പ്രിയദർശൻ


തന്റെ മുൻ ശിഷ്യനും ഹിറ്റ്ചിത്രം ദുരന്ധറിന്റെ സംവിധായകനുമായ ആദിത്യ ധറിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിന് ശേഷവും ഒരു സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചകളിലെ ടെൻഷൻ തനിക്ക് മാറിയിട്ടില്ലെന്നും പ്രിയദർശൻ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ആദ്യത്തെ രണ്ട് ദിവസം എനിക്ക് വലിയ ടെൻഷനാണ്. ഞാൻ എടുത്ത തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയാനുള്ള പരീക്ഷണമാണത്. 40-50 വർഷത്തെ അനുഭവസമ്പത്തുണ്ടായിട്ടും ഇന്നും ആ ഉത്കണ്ഠയ്ക്ക് മാറ്റമില്ല. പ്രേക്ഷകർ സിനിമ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാനും കാത്തിരിക്കാറുണ്ട്,’ പ്രിയദർശൻ പറഞ്ഞു.


Source link

Back to top button