40കാരനെ പ്രണയിച്ച് മമിത ബൈജു, സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ടീസർ പുറത്ത്

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലുവിലൂടെ തെന്നിന്ത്യൻ സെൻസേഷനായി മാറിയ മമിത ബൈജുവാണ് ചിത്രത്തിലെ നായിക, നാല്പതുകാരൻ നായകനും20കാരി നായികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബോക്സോഫീസിൽ കോടികൾ വാരിയ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡിയും റൊമാൻസും നിറഞ്ഞ കംപ്ലീറ്റ് എന്റർടെയിനറായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായിൽ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. സൂര്യക്കും മമിതയ്ക്കും പുറമേ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിവുണ്ട്. സംഗീതം ജി.വി പ്രകാശും ഛായാഗ്രഹണം നിമിഷ് രവിയും നിർവഹിക്കുന്നു. സിത്താര എന്റർടെയിൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസുമാണ് നിർമ്മാണം.
Source link



