test del 2

4 ബോംബർ, 64 ഫൈറ്റർ, ആകെ 155 വിമാനങ്ങൾ; ഇസ്ഫഹാനിൽ യുഎസ്‌ ചെയ്തത്‌ രക്ഷാദൗത്യമോ യുറേനിയം കൈക്കലാക്കലോ?


ടെഹ്‌റാൻ: ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ജീവനക്കാരെ രക്ഷിക്കാൻ യുഎസ് നടത്തിയ വൻകിട സൈനിക നീക്കത്തെക്കുറിച്ചുള്ള വിവാദങ്ങളും ദുരൂഹതകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കേവലം രണ്ട് സൈനികരെ രക്ഷപ്പെടുത്താൻ നൂറിലധികം വിമാനങ്ങൾ പങ്കെടുത്തതും ഇറാനിലെ പ്രധാന യുറേനിയം കേന്ദ്രത്തിന് സമീപം താൽക്കാലിക താവളം ഒരുക്കിയതും അന്താരാഷ്ട്ര തലത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.ഈ ദൗത്യം യഥാർത്ഥത്തിൽ ഒരു രക്ഷാപ്രവർത്തനം തന്നെ ആയിരുന്നുവോ അതോ ഇറാന്റെ ആണവ ശക്തികേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള യുഎസിന്റെ രഹസ്യ നീക്കമായിരുന്നോ എന്ന കാര്യത്തിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. അമേരിക്കൻ വിമാനങ്ങൾ തകർത്തതിനെക്കുറിച്ചും യുഎസ് ഭരണകൂടം നൽകുന്ന ഔദ്യോഗിക വിശദീകരണങ്ങളിലെ അവ്യക്തതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.അതിസാഹസികമായ പോരാട്ടത്തിന്റെ കഥയായി അമേരിക്ക ഇതിനെ ചിത്രീകരിക്കുമ്പോൾ, ഒരു അധിനിവേശശ്രമം പരാജയപ്പെട്ടു എന്നാണ് ഇറാന്റെ വാദം. ചുരുക്കത്തിൽ, ട്രംപ് ഭരണകൂടം അവതരിപ്പിച്ച രക്ഷാദൗത്യത്തിന്റെ സത്യാവസ്ഥയെ ചോദ്യം ചെയ്യുന്ന വിവിധ തരത്തിലുള്ള നിരീക്ഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ വിദഗ്ധർ വിശകലനം ചെയ്യുന്നത്.ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ഇറാൻ മണ്ണിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ജീവനക്കാരെ രക്ഷിക്കാനായി യുഎസ് നടത്തിയ അതിസാഹസികമായ നീക്കം. ഇറാൻ കഴിഞ്ഞ ആഴ്ച വെടിവെച്ചിട്ട എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റിനെയും വെപ്പൺസ് സിസ്റ്റം ഓഫീസറെയും (WSO) സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.


Source link

Back to top button