LATEST

വിമാനത്താവളത്തിൽ 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി


 ഡോക്ടർ പിടിയിൽതിരുവനന്തപുരം: സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 1.86 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 19ന് സിംഗപ്പൂരിൽ നിന്നുള്ള ടി.ആർ 530 വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയായ ലിബിൻ ദാസിൽ (27) നിന്നാണ് കസ്റ്റംസ് മയക്കുമരുന്ന് കണ്ടെടുത്തത്.എന്നാൽ ലിബിൻ ദാസ് പിടിയിലായ തക്കത്തിന് ആനന്ദ് രക്ഷപെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇരുവരും ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ലിബിൻ ദാസിനെ റിമാൻഡ് ചെയ്‌തു. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.


Source link

Back to top button