Site icon onlinekeralanews.com

ആദ്യം ജഴ്സി ഊരിയെറിഞ്ഞു, പിന്നാലെ 4 കോടി ഫോളോവേഴ്സുള്ള ഇൻസ്റ്റ അക്കൗണ്ട് ‘അപ്രത്യക്ഷം’; ഹാർദിക് എന്താണ് ഉദ്ദേശിക്കുന്നത്?


മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷ’മായത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ബുധനാഴ്ച വൈകിട്ടു മുതൽ ഹാർദിക്കിന്റെ ഇൻസ്റ്റ പേജിൽ കയറുമ്പോൾ ‘ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല. നിങ്ങൾ ഫോളോ ചെയ്യുന്ന ലിങ്ക് തകർന്നതാകാം, അല്ലെങ്കിൽ പേജ് നീക്കം ചെയ്തിരിക്കാം. ഇൻസ്റ്റഗ്രാമിലേക്ക് തിരികെ പോകുക’ എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ അക്കൗണ്ട് തിരിച്ചെത്തി. ഐപിഎൽ സീസണിൽ പ്ലേഓഫ് കാണാതെ മുംബൈ ഇന്ത്യൻ പുറത്തായി ദിവസങ്ങൾക്കുള്ളിലാണ് ക്യാപ്റ്റന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും താൽക്കാലികമായി ‘പുറത്തായത്’.പാണ്ഡ്യയുടെ ചിത്രത്തിലുള്ള മൊബൈൽ‍ സ്ക്രീനിൽ 07: 07 എന്ന സമയം ആണ് കാണിക്കുന്നത്. ചെന്നൈയുടെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ ജഴ്സി നമ്പരാണിത്. ഐപിഎൽ സീസണിനിടെ ചെന്നൈ സിഇഒ കാശി വിശ്വനാഥുമായി പാണ്ഡ്യ ഏറെ നേരം സംസാരിച്ചിരുന്നു. ഇതും പാണ്ഡ്യ ചെന്നൈയിലേക്കു മാറുമെന്ന അഭ്യൂഹങ്ങൾക്കു കരുത്തായി. അതേസമയം പാണ്ഡ്യ പങ്കുവച്ച ചിത്രത്തിലെ പിങ്ക് നിറത്തിന്റെ സാന്നിധ്യം കാരണം, അദ്ദേഹം രാജസ്ഥാനിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു കരുതുന്നവരും കുറവല്ല. ചിത്രത്തിലെ നോട്ട് പാഡ്, മൊബൈൽ സ്ക്രീൻ, ഹാർട്ട് ഇമോജി എന്നിവയെല്ലാം പിങ്ക് നിറത്തിലുള്ളതാണ്. രാജസ്ഥാൻ റോയൽസിന്റെ ജഴ്സിയുടെ നിറമാണിത്. എന്നാൽ ഈ സ്റ്റോറിയിട്ട് മണിക്കൂറുകൾക്കുള്ളിലാണ് അക്കൗണ്ട് ‘അപ്രത്യക്ഷ’മായത്.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം neeraj_ns07/ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link
Exit mobile version