Site icon onlinekeralanews.com

ഐപിഎൽ കളിച്ച് ശരിയാകുന്നില്ല, ആഭ്യന്തര ക്രിക്കറ്റിൽ അടിച്ചുതകർക്കാൻ സൂര്യ, യുഗാണ്ടയ്ക്കെതിരെയും പോരാട്ടം!


മുംബൈ∙ യുഗാണ്ടൻ ക്രിക്കറ്റ് ടീമിനെതിരായ ട്വന്റി20 മത്സരത്തിൽ ട്രയംഫ് നൈറ്റ്സ് മുംബൈ ടീമിനായി കളത്തിലിറങ്ങാൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മുംബൈ ട്വന്റി20 ലീഗിൽ ട്രയംഫ് നൈറ്റ്സ് താരമാണ് സൂര്യ. ലീഗിലെ വിവിധ ടീമുകളുമായി സൗഹൃദമത്സരം കളിക്കാൻ യുഗാണ്ട ടീം കഴിഞ്ഞദിവസം ഇന്ത്യയിൽ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി 30ന് മുംബൈയിൽ നടക്കുന്ന മത്സരത്തിലാണ് സൂര്യ യുഗാണ്ടയ്ക്കെതിരെ കളത്തിലിറങ്ങുക. ഐപിഎൽ സീസണിൽ നിറംമങ്ങിയതോടെയാണ് സൂര്യ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാൻ തീരുമാനിച്ചതെന്നാണ് വിവരം.മേയ് 30ന് മുംബൈയിൽ വച്ചാണ് യുഗാണ്ടയ്ക്കെതിരായ പോരാട്ടം. പരമ്പരകൾ കളിക്കുന്നതിനായി അഞ്ചു വർഷത്തെ കരാറാണ് യുഗാണ്ട ക്രിക്കറ്റ് അസോസിയേഷനും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ഒപ്പുവച്ചിരിക്കുന്നത്. ട്വന്റി20, ഏകദിന പരമ്പരകൾ കളിക്കാനായി ഇന്ത്യയിലെത്തിയ യുഗാണ്ട ടീം നിലവിൽ മുംബൈയിലുണ്ട്. ട്രയംഫ് മുംബൈയ്ക്കു പുറമേ, മുംബൈ ട്വന്റി20 ലീഗിൽ കളിക്കുന്ന മൂന്നു ടീമുകൾകൂടി യുഗാണ്ടയെ നേരിടാൻ ഇറങ്ങും.


Source link
Exit mobile version