Site icon onlinekeralanews.com

വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്; അക്രമിയെ വധിച്ചു


വാഷിങ്ടൻ ∙ വൈറ്റ് ഹൗസിനു പുറത്ത് പൊലീസ് ചെക്പോസ്റ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്ത യുവാവിനെ സേന വധിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുള്ളപ്പോഴാണു വെടിവയ്പുണ്ടായത്. ശനിയാഴ്ച വൈകിട്ട് 6ന് വൈറ്റ് ഹൗസിനു സമീപം  പെൻസിൽവേനിയ അവന്യുവിൽ ചെക് പോയിന്റിൽ എത്തിയ യുവാവ് ബാഗിൽനിന്ന് തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. തുടർന്ന് യുഎസ് സീക്രട്ട് സർവീസ് നടത്തിയ വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ അക്രമി ആശുപത്രിയിൽവച്ചു മരിച്ചു. വെടിവയ്പിൽ പരിസരത്തുണ്ടായിരുന്ന ഒരാൾക്കും പരുക്കേറ്റു. മേരിലാൻഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണു ആക്രമിയെന്നും  മാനസികാരോഗ്യപ്രശ്നമുള്ള ആളാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം ജൂലൈയിൽ വൈറ്റ് ഹൗസിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞമാസം 25നു വൈറ്റ് ഹൗസിലെ റിപ്പോർട്ടർമാർക്കായി ട്രംപ് നടത്തിയ ഹോട്ടൽ വിരുന്നിനിടെ ഒരാൾ വെടിവയ്പു നടത്തിയിരുന്നു. 


Source link
Exit mobile version