Site icon onlinekeralanews.com

മഴ മുന്നറിയിപ്പിൽ മാറ്റം, 10‌ ജില്ലകളിൽ യെലോ അലർട്ട്; അരൂരിൽ മിന്നലേറ്റ് വയോധികൻ മരിച്ചു


തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടി മഴ. അരൂരില്‍ മിന്നലേറ്റ് 60 കാരന്‍ മരിച്ചു. അരൂര്‍ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളിയാണ് രവി. ഉച്ചയോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ ആറു ജില്ലകളിലായിരുന്നു മഴ മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


Source link
Exit mobile version