Site icon onlinekeralanews.com

അസ്സൽ ബിൽ ഹാജരാക്കണം, തുകയുടെ 10 ശതമാനം നൽകണം; കെഎസ്ആർടിസി ബസിൽ മറന്നുവച്ച സാധനങ്ങൾ തിരികെ കിട്ടുക ദുഷ്കരം


താനൂർ ∙ കെഎസ്ആർടിസി ബസുകളിൽ സാധനങ്ങൾവച്ചു മറന്നാൽ തിരികെ കിട്ടാനുള്ള പഴഞ്ചൻ നിയമങ്ങൾ യാത്രക്കാർക് ഇപ്പോഴും പൊല്ലാപ്പാകുന്നു. ബസ് യാത്രക്കിടെ അബദ്ധത്തിൽ എടുക്കാൻ മറന്ന‌ു പോകുന്ന സാധനങ്ങൾ കിട്ടാൻ ഏറെ കടമ്പകൾ കടക്കണം. ബസ് ഓപറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് കണ്ടുകിട്ടുന്നവ കണ്ടക്ടർമാർ ഔദ്യോഗികമായി നൽകേണ്ടത്. യാത്രക്കാർ ഇതിനായി സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള ഡിപ്പോകളിൽ എത്തണം. തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഇവയുടെ അസ്സൽ ബിൽ ഹാജരാക്കണം. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഇവയുടെ ബിൽ തിരഞ്ഞു കണ്ടെത്തൽ ഏറെ ദുഷ്‌കരം. ബിൽ തുകയുടെ 10 ശതമാനം പണം ഡിപ്പോകളിൽ അധികമായി അടച്ചാൽ മാത്രമാണ് തിരികെ കിട്ടുക. ഇനി കിട്ടിയില്ലെങ്കിൽ ഇവയ്ക്ക് ഡിപ്പോ മാനേജർ ഒരു മൂല്യം നിശ്ചയിക്കും. 10 ശതമാനം തുക അപ്പോഴും നൽകണം.


Source link
Exit mobile version