Site icon onlinekeralanews.com

ഹോർമുസ് തുറക്കുമെന്ന് വീണ്ടും ട്രംപ്, ഡീൽ ഉടൻ, ഇറാന്റെ വിദേശ ആസ്തികളിലും ‘ഇളവ്’; ക്രൂഡോയിൽ വില താഴും, അവസരം ‘മുതലാക്കിയാൽ’ കോടികളുടെ നേട്ടം


മാസങ്ങൾക്ക് ശേഷം ഹോർമുസ് തുറക്കാനുള്ള വഴി തെളിയുന്നു. ഇതിനായുള്ള ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം ഉടനുണ്ടാകുെമന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെ തലവന്മാരുമായി സംസാരിച്ചെന്നും ഇറാനുമായി സമാധാന കരാറിലെ വ്യവസ്ഥകൾ അന്തിമമാക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ പ്രതിസന്ധി രൂക്ഷമാക്കുകയും പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുകയും ചെയ്ത പ്രശ്നത്തിന് ഇതോടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ട്രംപിന്റെ വാദത്തെ തള്ളി ഇറാനിയൻ ന്യൂസ് ഏജൻസി രംഗത്തു വന്നത് ആശങ്കയാണ്. ഹോർമുസ് ഇപ്പോഴും ഇറാന്റെ നിയന്ത്രണത്തിലാണെന്നും മറിച്ചുള്ള യുഎസ് വാദങ്ങൾ തെറ്റാണെന്നുമാണ് ഫാർസ് ന്യൂസ് ഏജ‍ൻസിയുടെ പ്രതികരണം. വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടുമെന്നും ഉപരോധമുള്ള ഇറാന്റെ വിദേശ ആസ്തികളുടെ വിലക്ക് നീക്കുന്ന കാര്യം യുഎസ് പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഇരുവിഭാഗവും പ്രതികരിച്ചിട്ടില്ല. ഇറാന്റെ ആണവ ഗവേഷണത്തെക്കുറിച്ചും വ്യക്തതയില്ല. രാജ്യാന്തര സൂചനകളും രൂപയുടെ പ്രകടനവും തിരിച്ചടിയായെങ്കിലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലായിരുന്നു. സെൻസെക്സ് 0.23 ശതമാനവും നിഫ്റ്റി 0.32 ശതമാനവും നേട്ടമുണ്ടാക്കി. ഹോർമുസ് തുറക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ചയും വിപണി നേട്ടത്തിലായിരുന്നു. സെൻസെക്സ് 231.99 പോയിന്റ് കയറി 75,415.35ലെത്തി. നിഫ്റ്റിയാകട്ടെ 64.60 പോയിന്റ് നേട്ടത്തിൽ 23,719.30ലാണ് വ്യാപാരം അവസാനിപ്പിച്ചത്


Source link
Exit mobile version