Site icon onlinekeralanews.com

ക്രുനാൽ പാണ്ഡ്യയുടെ ബോളിങ് കണ്ട് ഞെട്ടി, ആക്ഷനിൽ ആശയക്കുഴപ്പം; സംശയം തീരാതെ കാവ്യ മാരൻ– വിഡിയോ


ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പന്തുകൾ കണ്ട് ഞെട്ടി സൺറൈസേഴ്സ് ഹൈദരാബാദ് ടീമുടമ കാവ്യ മാരൻ. സ്പിൻ ബോളറായാണ് അറിയപ്പെടുന്നതെങ്കിലും ക്രുനാലിന്റെ സൈഡ് ആം ആക്ഷനും ഇടയ്ക്കിടെയുള്ള ബൗണ്‍സർ പ്രയോഗങ്ങളും എതിർ ടീമിലെ ബാറ്റർമാരെ വട്ടംചുറ്റിക്കാറുണ്ട്. സണ്‍റൈസേഴ്സിനെതിരായ മത്സരത്തിനിടെ ക്രുനാലിന്റെ പന്തുകൾ കണ്ടു ഞെട്ടിയ കാവ്യ മാരൻ, കൂടെയുള്ളവരോടു സംശയങ്ങള്‍ ചോദിക്കുന്നതാണു വി‍ഡിയോയിലുള്ളത്. ഇത്തരം ബോളിങ് ആക്ഷനുകൾ എങ്ങനെ അനുവദിച്ചെന്ന് കാവ്യ മാരൻ ഒപ്പമുണ്ടായിരുന്നവരോടു ചോദിച്ചെന്നാണു പുറത്തുവരുന്ന വിവരം.സീസണിൽ ആർസിബിക്കായി 14 മത്സരങ്ങളും കളിച്ച ക്രുനാൽ, 182 റൺസാണ് ഇതുവരെ നേടിയത്. 11 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിനു സാധിച്ചു. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമില്ല. പ്ലേഓഫ് ഉറപ്പിച്ച ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാനായി പോരാടിയ മത്സരത്തിൽ ഹൈദരാബാദ് 55 റൺസിന്റെ ആവേശ ജയം സ്വന്തമാക്കി. തോൽവിയോടെ ലീഗ് ഘട്ടത്തിന് തിരശീല ഇട്ടെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ബെംഗളൂരു ഒന്നാം സ്ഥാനം നിലനിർത്തി. 


Source link
Exit mobile version