Site icon onlinekeralanews.com

ഭീമൻ റോക്കറ്റ്, ബൂസ്റ്റർ തകർന്നെങ്കിലും ലക്ഷ്യം കണ്ട് സ്പേസ്എക്സ്! ചരിത്ര നിമിഷമായി സ്റ്റാർഷിപ്പ് വി3 വിക്ഷേപണം


ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സിന്റെ ‘സ്റ്റാർഷിപ്പ്’ മൂന്നാം പതിപ്പിന്റെ (വി3) ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ടെക്സസിലെ ബോക്ക ചീകയിലുള്ള സ്പേസ് എക്സിന്റെ സ്വന്തം വിക്ഷേപണ കേന്ദ്രമായ ‘സ്റ്റാർബേസിൽ’ നിന്നും പ്രാദേശിക സമയം വൈകീട്ട് 5.30 നായിരുന്നു ചരിത്രപ്രധാനമായ ഈ വിക്ഷേപണം. മുൻ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം ലോഞ്ച് ടവറിലെ ഹൈഡ്രോളിക് പിന്നിന്റെ തകരാർ മൂലം മാറ്റിവെക്കുകയായിരുന്നു.∙ വിജയവും പരാജയവും കലർന്ന പരീക്ഷണ പറക്കൽ വേർപെട്ട ബൂസ്റ്റർ ഭൂമിയിലേക്ക് തിരിച്ചിറക്കുന്നതിനിടെ മെക്സിക്കോ ഉൾക്കടലിൽ കൃത്യമായ ലാൻഡിങ് നടത്താനായിരുന്നു പദ്ധതി. എന്നാൽ തിരിച്ചിറങ്ങുന്നതിന് ആവശ്യമായ രീതിയിൽ ബൂസ്റ്ററിലെ എൻജിനുകൾ വീണ്ടും ജ്വലിപ്പിക്കുന്നതിൽ സാങ്കേതിക തടസ്സം നേരിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ബൂസ്റ്റർ കടലിലേക്ക് പതിക്കുകയും വലിയ സ്ഫോടനത്തോടെ തകരുകയുമാണുണ്ടായത്.


Source link
Exit mobile version