Site icon onlinekeralanews.com

ആഭ്യന്തര ക്രിക്കറ്റും ഐപിഎലും കളിക്കാനില്ല; ‘കൂടുതൽ അവസരങ്ങൾക്കായി’ വിരമിക്കൽ പ്രഖ്യാപിച്ച് ‘ഇന്ത്യയുടെ ത്രി ഡി താരം’


ചെന്നൈ∙ ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ വിജയ് ശങ്കർ. ഇന്ത്യയ്ക്കായി 2018–2019 വർഷങ്ങളിൽ 21 വൈറ്റ് ബോളർ മത്സരങ്ങൾ കളിച്ച താരത്തെ കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. രാജ്യാന്തര മത്സരം കളിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞതിനാല്‍ ‘അൺകാപ്ഡ്’ താരമായി ലേലത്തിനെത്തിയിട്ടും വിജയ് ശങ്കറിനെ ആരും ലേലത്തിൽ വിളിച്ചില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ പങ്കെടുക്കുകയാണു താരത്തിന്റെ ലക്ഷ്യം.‘‘ഒരുപാട് പാഠങ്ങൾക്കും ഓർമകൾക്കും പ്രചോദനങ്ങള്‍ക്കും ഞാൻ ബിസിസിഐയോടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും നന്ദി അറിയിക്കുകയാണ്. ഇന്ത്യയുടെ 500–ാം ഏകദിന പോരാട്ടത്തിൽ നാഗ്പുരിൽ അവസാന ഓവർ എറിയാൻ സാധിച്ചതും, 2019 ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയതുമുൾപ്പടെയുള്ള ഓര്‍മകൾ എനിക്കൊപ്പം എപ്പോഴുമുണ്ടാകും. ഒരുപാട് വെറുപ്പും നെഗറ്റിവിറ്റിയും എനിക്കു നേരിടേണ്ടിവന്നു. അതെല്ലാം അവഗണിച്ചു മുന്നോട്ടു പോകുകയാണു ഞാൻ ചെയ്തതെന്നു നിങ്ങളോടു പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്. എനിക്ക് അതു ചെയ്യാൻ സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കും.’’– വിജയ് ശങ്കർ കുറിച്ചു.


Source link
Exit mobile version