NEWS

പൊലീസിലെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു 

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റിയ സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജ്യോതിഷ് ഉൾപ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്. ഇടതുഭരണ അനുകൂലികളെയാണ് സ്ഥലംമാറ്റിയത്.തിരുവനന്തപുരം റൂറലിലുൾപ്പെട്ട നാല് ഉദ്യോഗസ്ഥരുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് സ്ഥലം മാറ്റം താൽക്കാലികമായി ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരിക്കുന്നത്.വളരെ ദൂരത്തേക്കുള്ള സ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.


Source link
NEWS

Back to top button