Site icon onlinekeralanews.com

പരോളിലിറങ്ങി മുങ്ങിയ പ്രതി നടനായി, എമ്പുരാനിലും അഭിനയിച്ചു, വർഷങ്ങൾക്കുശേഷം പിടിയിൽ


അഹമ്മദാബാദ്∙ കൊലപാതക കേസിൽ പരോളിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി പൊലീസ്. ഹേമന്ത് വൈഷ്ണവാണ് 12 വർഷത്തിനുശേഷം പിടിയിലായത്. ഒളിവിലായിരുന്ന കാലത്ത് പ്രതി സിനിമകളിലും അഭിനയിച്ചതായി പൊലീസ് പറഞ്ഞു. ആറ് വർഷത്തെ തടവിന് ശേഷം 2014 ജൂലൈ 25ന് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. പരോളിലിറങ്ങിയ ഹേമന്ത് ഒളിവിൽപോയി. പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ സിനിമയില്‍ സജീവമായി. 2015 വരെ ഗുജറാത്തിലെ പത്താൻ ജില്ലയിൽ ഒളിവില്‍ കഴിഞ്ഞു. പിന്നീട് ട്വിങ്കിൾ മുകുന്ദ് ദവേ എന്ന പേര് മാറ്റി അഹമ്മദാബാദിലേക്ക് താമസം മാറി. ഇതിനിടെ നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 2017ൽ മുംബൈയിൽ എത്തി ബോളിവുഡിൽ സഹനടനായി ചെറിയ വേഷങ്ങൾ ചെയ്തു.


Source link
Exit mobile version