Site icon onlinekeralanews.com

ഡച്ചുകാർ മറന്നിട്ടില്ല; ഇൻസിയയെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയ കേസ് പൊടിതട്ടിയെടുത്ത് ഡച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനെത്തിയപ്പോൾ ചർച്ചാവിഷയങ്ങൾ പലതുണ്ടായിരുന്നിട്ടും ഇൻസിയ ഹേമാനിക്കേസിന്റെ കാര്യം പ്രത്യേകം പറയാ‍ൻ നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് യെറ്റൻ ശ്രദ്ധിച്ചു. 10 കൊല്ലം മുൻപ്, ആംസ്റ്റർഡാമിലെ വീട്ടിൽനിന്ന് ഡച്ച് പൗരത്വമുള്ള 2 വയസ്സുകാരി ഇൻസിയയെ ഇന്ത്യക്കാരനായ അച്ഛൻ ഷെഹ്സാദ് ഹേമാനി തട്ടിക്കൊണ്ടു പോയ കേസാണ് യെറ്റൻ ചർച്ചയ്ക്കിടെ എടുത്തിട്ടത്.നെതർലൻഡ്സിൽനിന്ന് ആദ്യം ജർമനിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഇപ്പോൾ 12 വയസ്സുള്ള ഇൻസിയ പിതാവിനൊപ്പം ഇന്ത്യയിലാണ്. മകളെ തിരികെ കിട്ടാനായി നാദിയ 10 കൊല്ലമായി നിയമപോരാട്ടം നടത്തുന്നു. ഡച്ച് നിയമപ്രകാരം ഷെഹ്സാദ് പി‌ടികിട്ടാപ്പുള്ളിയാണ്. അതിനുശേഷം മകളെ നേരിട്ടു കാണാൻ നാദിയയ്ക്കു കഴിഞ്ഞിട്ടില്ല. 2018 ലാണ് അവസാനം ഫോണിൽ സംസാരിച്ചത്. മോദിയുടെ സന്ദർശനവേളയിൽ നാദിയ മകളുടെ ചിത്രവുമായി നിൽപ്പുണ്ടായിരുന്നു.


Source link
Exit mobile version