Site icon onlinekeralanews.com

ലോകാവസാനം എങ്ങനെ, എപ്പോൾ? ലാബിൽ ആവിഷ്കരിച്ച് ചൈനീസ് ശാസ്ത്രജ്ഞർ! സംഭവിക്കാനിരിക്കുന്നത് എന്ത്?


പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെത്തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രതിഭാസങ്ങളിലൊന്നായ ‘ഫോൾസ് വാക്വം ഡികെ’ ലബോറട്ടറിയിൽ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ബെയ്ജിങ്ങിലെ പ്രശസ്തമായ സിങ്ഹുവ സർവകലാശാലയിലെ ഗവേഷകരാണ് പ്രപഞ്ചാവസാനത്തിന്റെ മാതൃക ക്വാണ്ടം സിമുലേറ്റർ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചത്. ശാസ്ത്രലോകത്തെ പ്രമുഖ ജേണലായ ‘ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ’ ഈ പരീക്ഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.∙എന്താണ് ‘ഫോൾസ് വാക്വം ഡികെ’?പ്രപഞ്ചത്തിന് ഇതിലും കുറഞ്ഞ ഊർജമുള്ള മറ്റൊരു അവസ്ഥയിലേക്ക് മാറാൻ സാധിക്കും. അതിനെ ‘ട്രൂ വാക്വം’ എന്ന് വിളിക്കുന്നു. ക്വാണ്ടം വ്യതിയാനങ്ങൾ കാരണം എപ്പോഴെങ്കിലും പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു കണിക ഈ കുറഞ്ഞ ഊർജാവസ്ഥയിലേക്ക് മാറുകയാണെങ്കിൽ, അതൊരു വലിയ ദുരന്തത്തിന് തുടക്കമിടും.


Source link
Exit mobile version