Site icon onlinekeralanews.com

‘ചർച്ചകളിൽ നല്ല സൂചന’: വെടിനിർത്തൽ പ്രതീക്ഷയുണ്ടെന്ന് യുഎസ്; തീരുമാനമായില്ലെന്ന് ഇറാൻ


വാഷിങ്ടൻ∙ മധ്യസ്ഥരായ പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ ഇറാനിലെത്തി ചർച്ചകൾ തുടരുന്നതോടെ വെടിനിർത്തല്‍ പ്രതീക്ഷയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കരാറിൽ തൃപ്തിയില്ലെങ്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേറെ വഴി തേടുമെന്നും റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ പിരിവ് തുടർന്നാൽ കരാറിന്റെ കാര്യം ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുഎസ് വാദം ഇറാൻ തള്ളിക്കള‍ഞ്ഞു. അമേരിക്കയുമായി യാതൊരു ഉടമ്പടിയിലും എത്തിയിട്ടില്ല. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ കുറഞ്ഞു എന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയവും, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവും ഇപ്പോഴും തർക്കവിഷയങ്ങളായി തുടരുകയാണ‍െന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version