Site icon onlinekeralanews.com

സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തു തന്നെ നിലനിര്‍ത്തണമെന്ന് മുജ്തബ ഖമനയി; ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകും?


ടെഹ്റാൻ∙ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് വിടാതെ ഇറാനിൽ തന്നെ നിലനിര്‍ത്തണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ നിർദേശം. ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളാണു ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. യുറേനിയം നൽകിയാൽ ഭാവിയിൽ യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾ ഇറാനെ കൂടുതൽ ദുർബലമാക്കുമെന്നാണു ഇറാന്റെ നിലപാട്. സമാധാന ചർച്ചകളിൽ യുഎസ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നിന്മേലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ നിലപാട് ട്രംപിനെ പ്രകോപിപ്പിച്ചേക്കാമെന്നും യുദ്ധം അവസാനിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കുമെന്നാണു വിലയിരുത്തൽ.


Source link
Exit mobile version